- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് അന്താരാഷ്ട്ര പുസ്തക മേള : 'ഗ്രിഗർ സാംസയുടെ കാമുകി' ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും
പ്രമുഖ കഥാകൃത്തും പ്രവാസിയുമായ ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത് കഥാസമാഹരമായ 'ഗ്രിഗർ സാംസയുടെ കാമുകി' റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് മേള. ഈ പുസ്തകത്തിന്റെ കവർ പേജ് എഴുത്തുകാരും ജോസഫിന്റെ സുഹൃത്തുക്കളും ചേർന്ന് പ്രകാശനം ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോടാണ്.
പ്രതീക്ഷയുടെ പെരുമഴയിൽ (വീനസ്), പുലിയും പെൺകുട്ടിയും (റെയിൻബോ), ഇണയന്ത്രം ( സാഹിത്യ പ്രവർത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലീഷേർസ്) തുടങ്ങിയവയാണ് ജോസഫിന്റെ മറ്റു കഥാസമാഹാരങ്ങൾ.
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജർമ്മൻ സാഹിത്യകാരാനായ ഫ്രാൻസ് കാഫ്കയുടെ 'മെറ്റമോർഫോസിസ്' എന്ന കൃതിയുടെ ഉള്ളിലെ മറ്റൊരു കഥ കണ്ടെടുക്കയാണ് ഗ്രിഗർ സംസയുടെ കാമുകിയിൽ. ഈ കഥ കലാകൗമുദിയുടെ ഓണപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രവാസ ലോകത്തെ കുട്ടികൾക്കായി ഈ കഥയുടെ ഇംഗ്ലീഷ് ഭാഷാന്തരീകരണം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒൻപതു കഥകൾ ഉള്ള ഈ സമാഹാരത്തിൽ പ്രസിദ്ധ എഴുത്തുകാരനായ ഡോ. മുഞ്ഞിനാട് പത്മകുമാറിന്റെ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണമായ ആത്മസംഘർഷങ്ങളെ ആവിഷ്‌കരിച്ച എഴുതുകരാനാണ് ജോസഫ്. ഇണയന്ത്രം, നാട്ടിലെ മകളുടെ അമ്മ, അദൃശ്യ വിതാനങ്ങിൽ നിന്നൊരാൾ എന്നീ കഥകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
പുസ്തകം മേളയിൽ പൂർണ്ണ പബ്ലിക്കേഷൻസിന്റെ സ്റ്റാളിൽ ലഭ്യമായിരിക്കും (STALL NUMBER E 15 & 16).