ജിദ്ദ: കേരളത്തിൽ സ്‌കൂൾ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയാക്കണമെന്നുള്ള ഖാദർ കമ്മീഷൻ റിപ്പോർട്ട് അപ്രായോഗികമായായതിനാൽ പ്രസ്തുത നിർദ്ദേശം നടപ്പിലാക്കരുതെന്ന് ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ പതിറ്റാണ്ടുകളായി നിലവിലുള്ള സ്‌കൂൾ സമയം തന്നെ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിദ്ദയിൽ സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന കെഎംസിസി മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിച്ച ശേഷം കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്ത് - മുനിസിപ്പൽ കെഎംസിസി കമ്മിറ്റികളും തുടർന്ന് മണ്ഡലം കെഎംസിസി കമ്മിറ്റിയും പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ ഉണർവ്വിനും സന്തോഷത്തിനുമായി ഒക്ടോബർ 14-ന് തായിഫിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിനോദ യാത്ര വിജയിപ്പിക്കാൻ നാലംഗ സമിതിയെ യോഗം തെരെഞ്ഞെടുത്തു.

ശറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ. എ. ഹമീദ് ഹാജി മാറാക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. അൻവർ പൂവല്ലൂർ, മുഹമ്മദ് കല്ലിങ്ങൽ, ഹംദാൻ ബാബു കോട്ടക്കൽ, റസാഖ് വെണ്ടല്ലൂർ, അഹ്മദ് കുട്ടി വടക്കേതിൽ, ശംസുദ്ധീൻ മൂടാൽ, സമദലി വട്ടപ്പറമ്പ്, ശരീഫ് കൂരിയാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഷാജഹാൻ പൊന്മള നന്ദിയും പറഞ്ഞു.