- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ;സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതല ത്രൈമാസ കാമ്പയിൽ ഉദ്ഘാടന സമ്മേളനം ദമ്മാമിൽ
സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം നാളെ ദമാമിൽ വെച്ച് നടക്കും. 'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൻ കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി സി .പി. ഉമർ സുല്ലമി (ജന. സെക്രട്ടറി മർക്കസു ദഅവ) ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ദമ്മാം ഇസ്ലാഹി സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുനീർ ഹാദി എടക്കര മുഖ്യ പ്രഭാഷണം നിർവഹിക്കും . പരിപാടിയിൽ പ്രമുഖ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.സൗദി നാഷനൽ കമ്മറ്റി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിക്കും .
മനുഷ്യനെ സംസ്‌കരണത്തിലൂടെ മോചിപ്പിച്ച് എല്ലാ തരം തിന്മയിൽ നിന്നും ശുദ്ധീകരിക്കുകയും വിശ്വാസ ദൃഢീകരണത്തിലൂടെ സമ്പൂർണ്ണ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് കാമ്പയ്ൻ മുന്നോട്ടു വെക്കുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ നടക്കുന്ന കാമ്പയ്‌നോടനുബന്ധിച്ചു പ്രാദേശിക ഇസ്ലാഹീ സെന്ററുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിത്യസ്ത പരിപാടികൾ കാമ്പയിനോടനുബന്ധിച്ചു നടത്തുമെന്നും വാർത്താക്കുറിപ്പിൽ സംഘാടകർ അറിയിച്ചു.
ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര സാങ്കേതിക, ഭൗതിക പുരോഗതി മനുഷ്യൻ ഇന്ന് നേടിയിരിക്കുന്നു...
മനുഷ്യന്റെ എല്ലാ പുരോഗതിയും ഭൗതിക വിഭവങ്ങളിൽ മാത്രം പരിമിതപ്പെടുകയാണോ?ഒരു ഭാഗത്ത് മൂഢവിശ്വാസങ്ങളും അധാർമികതയും പഴയതിനേക്കാൾ കനത്ത തമസ്സും വ്യാപനവും നടത്തി അതിരുകൾ ഭേദിച്ചു മുന്നേറ്റം നടത്തുന്നു. എന്ത് ഭൗതിക പുരോഗതി നേടിയാലും അന്ധ / അധമമായ വിശ്വാസങ്ങൾ അവനെ പിറകോട്ട് വലിക്കുന്നു. കുറുകെ ചാടുന്ന കറുത്ത പൂച്ചയും വരച്ചെഴുതി കുഴിച്ചിട്ട കോഴി മുട്ടയും കുപ്പിയും തകിടും അവനെ ഭയപ്പെടുത്തുന്നു. അത്ഭുത അപസർപക,മായാവിക്കഥകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ മാത്രം അവൻ അധ:പതിക്കുന്നു..മൂഢവിശ്വാസത്തിന്റെ ഈ ഇരുട്ടുകളിൽ നിന്ന് മനുഷ്യൻ വിമോചിപ്പിക്കപ്പെടാതെ ഒരു പുരോഗതിയും സാർഥകമാകില്ല..
മറു ഭാഗത്ത് യുക്തി ഭദ്രമല്ലാത്ത വിശ്വാസ സങ്കൽപ്പങ്ങൾ പുതു തലമുറയെ മത നിരാസത്തിലേക്കും കേവലം അസ്വാദങ്ങൾക്ക് മാർഗ്ഗങ്ങൾ വിഷയമേയല്ല എന്ന ധാരണയിലേക്കും എത്തുക വഴി മദ്യത്തിനും മയക്കുമരുന്നിനും അടിമത്തം പ്രഖ്യാപിച്ച് ജീവിതം ഹോമിക്കപ്പെടുന്നു. ഇനിയൊരവസരം ലഭിക്കാനിടയില്ലാത്ത സ്ഥിതിക്ക് ഈ ജീവിതം യഥേഷ് ടം സുഖിച്ച് ജീവിക്കേണ്ടതാണെന്ന അതിഭൗതികവാദ നിലപാട് സാമൂഹിക അസന്തുലിത്വത്തിന് കാരണമാകുന്നു.
മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്ക്ക് പരിധി നിശ്ചയിക്കുകയും മനുഷ്യന് ദിശാബോധം നല്കുകയും ചെയ്യുന്ന സമഗ്രമായ ജീവിതപദ്ധതി ആവശ്യമാണ് . ആ ജീവിതപദ്ധതി അവന്റെ നിര്മാതാവ് അവതരിപ്പിച്ച് നൽകിയതാകുമ്പോൾ നീതിയുക്തവും കുറ്റമറ്റതുമാകുന്നു. മനുഷ്യന് മനുഷ്യന് വേണ്ടി നിര്മ്മിക്കുന്ന ജീവിത പദ്ധതിയില് അവന്റെ ബുദ്ധിയുടെ പരിമിതികളും ദീര്ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളും കാര്യമായി നിഴലിക്കാനിടയുണ്ട് .ജൻട്രൽ ന്യൂട്രാലിറ്റി പോലുള്ള വികല ധാരണകളിൽ സാമൂഹികക്രമം അവതാളത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാവും .
വളരേണ്ടതും പുരോഗമിക്കേണ്ടതും ഭൗതിക വിഭവങ്ങൾ മാത്രമല്ല, മനുഷ്യന്റെ മനോഭാവവും കൂടിയാണ്...
കലർപില്ലാത്ത ഏക ദൈവ വിശ്വാസം. സാക്ഷാൽ സ്രഷ്ടാവിനെയല്ലാതെ മറ്റൊന്നിനെയും അദൃശ്യമായി ഭയപ്പെടുകയോ പ്രാപിക്കുകയോ ചെയ്യേണ്ടതില്ലെന്ന വിശ്വാസ വിശുദ്ധി. അതാണ് എല്ലാ അധമ ത്വങ്ങളിൽ നിന്നും മനുഷ്യനെ വിമോചിപ്പിക്കുക.
കേരളത്തിലെ മത സാമൂഹ്യ ,വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവർത്തിക്കുന്ന കെ.എൻ.എം മർകസുദ്ദഅവ _വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ_ എന്ന പ്രമേയത്തെ ആസ്പദമാക്കി സൗദിയിലുടനീളം നടത്തുന്ന സന്ദേശ പ്രചാരണത്തെ അടുത്തറിയുവാനും പിന്തുണക്കുവാനും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു...