ദമ്മാം : സിപിഎം പോളിറ്റ്ബ്യൂറോ അംഗവും, മുന്മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു, കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായി വളർന്നപ്പോഴും, സൗമ്യമായ വ്യക്തിത്വത്തിലൂടെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ, ഇടതുപക്ഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. എക്കാലവും സിപിഐ - സിപിഎം പാരസ്പര്യത്തിന്റെ ഏറ്റവും നല്ല വക്താവായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.