ജിദ്ദ: ടീം ഷറഫിയ സംഘടിപ്പിക്കുന്ന ഈത്താത്ത് ഡോട്ട്‌കോം സെവൻസ്‌കപ്പ് ടൂർണമെന്റിൽ കഴിഞ്ഞ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് എഫ്സി, അൽ റായി വാട്ടർ എഫ്സി എന്നിവർ വിജയിച്ച് സെമി മത്സരങ്ങളിലേക്ക് പ്രവേശിച്ചു. അടുത്ത വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകും. കഴിഞ്ഞ ദിവസം നടന്നആദ്യമത്സരത്തിൽ റോയൽ ട്രാവൽസ് എഫ്സി, മക്ക എഫ്സി മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. അതിന് ശേഷം നടന്ന എക്‌സ്ട്രാ ടൈമിലും ആരും ഗോളടിക്കാതെ സമനിലയിൽ ആയതിനെ തുടർന്ന് കളി ടൈബ്രേക്കിലേക്ക് നീങ്ങുകയായിരുന്നു. ടൈംബേക്കറിലാണ് റോയൽ ട്രാവൽസ് എഫ്.സി വിജയികളായത്.

രണ്ടാമതായി നടന്ന ബാഹിബർഗർ എഫ്സി, അൽ റായി വാട്ടർ എഫ്സി മത്സരവും 2-2 സമനിലയിൽ പിരിയുകയായിരുന്നു. എക്‌സ്ട്രാ ടൈമിബലും ആരും ഗോളടിക്കാത്തതിനെ തുടർന്ന് ടൈംബ്രേക്കറിലാണ് അൽറായി വാട്ടർ എഫ്.സി വിജയികളായത്.റോയൽ ട്രാവൽസിന് വേണ്ടി വേണ്ടി സുധീഷ് 2ഗോൾ, മക്ക എഫ്.സിക്കുവേണ്ടി റിദ്വാൻ, ഫയാസ് ഒരോ ഗോൾ വീതം. സുധീഷിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ അൽറായി വാട്ടർ എഫ്സിക്കുവേണ്ടി ശിഹാബ്, സുഹൈൽ ഒരോ ഗോൾ വീതവും ബാഹി ബർഗർ എഫ്സിക്കുവേണ്ടി അക്‌ബർ, ഫാസിൽ ഒരോ ഗോളുകളും നേടി.അൽറായി വാട്ടർ ഗോൾ കീപ്പർ നിദ്ൽഷാൻ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തിൽമുജീബ് റീഗൾ, അക്കു പെരിന്തൽമണ്ണ,ചെറിയ മുഹമ്മദ്, മുൻ സിഫ് പ്ലെയർ കോയ, നാണി മക്ക, പ്രസാദ് റോയൽ എഫ്സി ടൂർണമെന്റ് കമ്മറ്റി കൺവീനർ ഫിറോസ്‌ചെറുകോട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.രണ്ടാം മത്സരത്തിൽ സുൽത്താൻ അസ്മരി, ഹക്കീം പാറക്കൽ, പി.കെ സിറാജ് ഗൾഫ് മാധ്യമം, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സുൽഫി മഹജ്ർ എഫ്സി, സവാദ് അൽറായി വാട്ടർ, ഫഹജാസ് എ.സി.സി, ടൂർണമെന്റ് ടെക്‌നിക്കൽ കോർഡിനേറ്റർ ബിജു മോഹനൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

മികച്ച കളിക്കാർക്ക് ഏഷ്യൻ ടൈം നൽകുന്ന സ്മാർട്ട് വാച് അക്കു പെരിന്തൽമണ്ണ, റഫീഖ് മഞ്ചേരി ഫാൽകോഇൻണ്ട്രൽ നാഷ്ണൽ നൽകുന്ന കാഷ് പ്രൈസ് മുജീബ് റീഗൾ , കോക്ക്‌റ്റൈസ് നൽകുന്ന ട്രോഫി റഫീഖ് നെല്ലേകണ്ടി, ഹക്കീം പാറക്കൽ എന്നിവർ നൽകി.
കൂപ്പൺ നറുക്കെടുപ്പിൽ സാൻഫോർഡ് നൽകുന്ന ആകർഷകരമായ രണ്ട് സമ്മാനങ്ങൾ അബ്ദുറഹ്മാൻ, ഉമ്മർ പാറമ്മൽ എന്നിവർ നൽകി. തുറയ്യ നൽകുന്ന മറ്റൊരു സമ്മനം യഹ്കൂബ്ബാബു നൽകി.

ടൂർണമെന്റിലെ സെമി മത്സരങ്ങൾ വെള്ളിയാഴ്ച രാത്രി 8.30ന് തുടക്കും. ആദ്യ സെമിയിൽ ഗ്ലൗബ് എഫ്സി, റോയൽ ട്രാവൽസ് എഫ്സിയെ നേരിടും. രണ്ടാം മത്സരത്തിൽ 9:30ന്
അൽറായി വാട്ടർ എഫ്സി, എച്ച്. എം.ആർ എഫ്.സിയുമായും നേരിടും. പ്രമുഖ കളിക്കാരുമായാണ് എല്ലാ ടീമുകളും ഇരങ്ങുന്നത്. കാണികൾക്കുവേണ്ടി നിരവധി സമ്മാനങ്ങളും സംഘാടകർ ഒരുക്കുന്നുണ്ട്.