- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈവിദ്യമായ പരിപാടികളുമായി ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റയുടെ നവംബർ ഫെസ്റ്റ്
ജുബൈൽ: ജുബൈലിലെ പ്രവാസികൾക്കായി നവംബറിലെ എല്ലാ വാരാന്ത്യത്തിലും വിവിധ പരിപാടികളുമായി ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ചൂട് കാലം അവസാനിച്ചു തണുപ്പ് കാലത്തെ വരവേൽക്കാൻ നിൽക്കുന്ന പ്രവാസികൾക്ക് തണുപ്പിനെ വരവേൽക്കാൻ ഉത്സവ വാരാന്ദ്യങ്ങളുമായി ഒരു നവംബർ മാസം.
'പ്രവാസത്തിലൊരു സുന്ദര കലാ-കായിക-സൗഹൃദ നവംബർ' എന്ന ആശയത്തിൽ 'നവംബർ ഫെസ്റ്റ് 2022' എന്ന ശീർഷകം നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവംബറിലെ ആദ്യ വെള്ളി നവംബർ 4 ന്, ബിരിയാണി ചലഞ്ചു ആയിരിക്കും ഉണ്ടാവുക. കെഎംസിസിയുടെ കീഴിൽ നടക്കുന്ന പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ 'ബാങ്ങിക്കോളീ, നല്ലൊരു കാര്യത്തിനല്ലേ..' എന്ന ശീർഷകം നൽകിയാണ് ബിരിയാണി ചലഞ്ചു നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രത്യേകം തയ്യാറാക്കിയ ദം ബിരിയാണി പ്രവാസികൾക്ക് വേണ്ടി ഒരുക്കിയാണ്, പരിപാടി സംഘടിപ്പിക്കുന്നത്.
ശേഷം നവംബർ രണ്ടാം വാരത്തിൽ 11 നവംബർ 2022 വെള്ളിയാഴ്ച കായിക പ്രേമികൾക്കായി ഒരു മെഗാ പെനാൽറ്റി ഷൂട്ട്-ഔട്ട് മത്സരവും ഒരു സൗഹൃദ ഫുട്‌ബോൾ മത്സരവും സംഘടിപ്പിക്കും. സി.എച്ഛ് കപ്പ് 2022 പേരിൽ, നവംബറിലെ ഫുട്‌ബോൾ പ്രവാസത്തിലെ ഫുട്‌ബോൾ പ്രേമികൾക്കായി ഒരു ഉത്സവ ദിനം. ഖത്തറിലെ ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശത്തിൽ, മത്സരം കാണാൻ കാത്തിരിക്കുന്ന പ്രവാസികൾക്കായി ഒരു ഉത്സവ ദിനം. ജുബൈലിലെ വിവിധ ക്ലബ്കളിലെ ടീമുകൾ പെനാൽറ്റി മത്സരത്തിൽ പങ്കെടുക്കും. ശേഷം അടുത്ത വെള്ളിയാഴ്ച 18 നവംബർ 2022 ന് നവംബറിലെ ഒരു മലയാളി സൗഹൃദ കലാ വിരുന്ന് എന്ന പേരിൽ വിവിധ കലാ പരിപാടികൾ, പാചക മത്സരങ്ങൾ, ഗാനമേള, മലബാർ കലാ വിരുന്ന്, സാംസ്‌കാരിക സംഗമം, സൗഹൃദ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പ്രവാസികൾക്കും, കുടുംബിനികൾക്കും, കുട്ടികൾക്കും എല്ലാം ആയി വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
'ഒത്തൊരുമിച്ചൊരു മധുര സുന്ദര ദിനം' എന്ന പേരിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. നവംബർ പ്രവാസികൾക്കായി ആഘോഷ വാരാന്ത്യങ്ങൾ ആണ് ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ഒരുക്കുന്നത്. കൂടാതെ അടുത്ത് തന്നെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി ഒരു മെഗാ ഗസൽ വിരുന്ന്, റാസ & ബീഗത്തിന്റെ ഗസലുകളുമായി നടത്തും എന്നും ഹോസ്പിറ്റൽ ഏരിയ ഭാരവാഹികൾ അറിയിച്ചു.