ജിദ്ദ: ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ഇദ്ദേഹം കേരളം വിട്ട് പോകുന്നതാണ് നല്ലതെന്നും ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകിയ ശേഷം സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി പ്രഹസനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളം മദ്യ - മയക്കു മരുന്ന് മാഫിയകളുടെ സ്വന്തം നാടായി മാറിയതായി യോഗം കുറ്റപ്പെടുത്തി.

നവംബർ 11 വെള്ളിയാഴ്ച മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതോടാനുബന്ധിച്ച് മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ അനുമോദിക്കാനും തീരുമാനിച്ചു. കെഎംസിസി മെമ്പർഷിപ്പ് ക്യാമ്പയിൻ യോഗം അവലോകനം ചെയ്തു.

യോഗത്തിൽ വൈസ് പ്രസിഡന്റ് പി. പി മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. സി. കെ കുഞ്ഞുട്ടി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ടി. ടി ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, കെ. കെ ശരീഫ് കൂരിയാട്, വി. അഹ്മദ് കുട്ടി, മുഹമ്മദ് കല്ലിങ്ങൽ, ജാഫർ നീറ്റുകാട്ടിൽ, കെ. വി മുസ്തഫ കാവുംപുറം, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും അൻവർ പൂവ്വല്ലൂർ നന്ദിയും പറഞ്ഞു.