- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടെൻസിനെ ഇനി മൊഹിയുദ്ധീൻ സഹീർ നയിക്കും
റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെൻസിനു പുതിയ നേതൃത്വം. മലാസിലെ അൽമാസ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ചീഫ് ഓർഗനൈസർ അർഷദ് ഫറോക്ക് സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു, അഡ്‌മിൻ ലീഡ് മുനീബ് പാഴൂർ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫൗണ്ടർ മെമ്പർ അഷ്റഫ് വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .
തുടർന്ന് തികച്ചും ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ചീഫ് ഓർഗനൈസറായി പ്രശസ്ത ഫാമിലി കൗൺസിലറും മൈൻഡ് തെറാപ്പിസ്റ്റുമായ മൊഹിയുദ്ധീൻ സഹീർ ചേവായൂരിനെയും അഡ്‌മിൻ ലീഡായി ഹാരിസ് വാവാടിനെയും , ഷാജു മുക്കത്തെ ഫിനാൻസ് ലീഡായും തെരഞ്ഞെടുത്തു.
പ്രോഗ്രാം ലീഡ് : കബീർ നല്ലളം , ടെക്‌നോളജി ലീഡ് : സുഹാസ് ചേപ്പാലി , മീഡിയ ലീഡ് :നവാസ് ഒപ്പീസ് , പ്രോജക്ട് ലീഡ് : മുജീബ് മുത്താട്ട് , കിഡ്സ് ലീഡ് : മുഹമ്മദ് ഷാഹിൻ പി എം , ഫാമിലി ലീഡ് : അബ്ബാസ് വി കെ കെ , വെൽഫെയർ ലീഡ് : ഉമ്മർ മുക്കം എന്നിവരാണ് മറ്റു ഭാരവാഹികൾ.
അഡ്വ: ജലീൽ കിണാശ്ശേരി , യതി മുഹമ്മദ് അലി , ഷമീം മുക്കം, അബ്ദുൽ മജീദ് പൂളക്കാടി ,ഗഫൂർ കൊയിലാണ്ടി , ശിഹാബ് കൊടിയത്തൂർ , മുസ്തഫാ നെല്ലിക്കാപറമ്പ, സഫറുള്ള കൊടിയത്തൂർ , ഷബീർ അലി , ഷമീജ് ഓ.പി , സിദ്ദിഖ് പാലക്കൽ , നൗഫൽ മുല്ലവീട്ടിൽ , ഷഫീഖ് കിനാലൂർ , നാസർ മാവൂർ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.