ജിദ്ദ: 'കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന ക്യാമ്പയിന് സമാപനം കുറിച്ചു കൊണ്ട് റുവൈസ് ഏരിയ കെഎംസിസി സമ്മേളനം റൂവൈസിലെ മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. നിരവധി പ്രവർത്തകർ പങ്കെടുത്ത ഏരിയ സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിൽ റുവൈസ് ഏരിയ കെഎംസിസി എന്നും മുൻപന്തിയിൽ ഉണ്ടാവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ സേവന രംഗത്ത് റുവൈസ് ഏരിയ കെഎംസിസിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. കെ എൻ എ ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തി. ജനറൽ സെക്രട്രി റഫീഖ് പന്താരങ്ങാടി കമ്മറ്റിയുടെ കഴിഞ്ഞ കാല പ്രവർത്തന - സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിചു.

സമ്മേളനത്തിൽ വെച്ച് പുതിയ ഏരിയ കെഎംസിസി കമ്മിറ്റിയെ തെരെഞ്ഞെടുത്തു. കാസർകോഡ് ജില്ല കെഎംസിസി ജനറൽ സെക്രട്രി അബ്ദുല്ല ഇറ്റാച്ചി, മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് സീതി കൊളക്കാടൻ എന്നിവർ നിരീക്ഷകരായിരുന്നു. റിട്ടേണിങ് ഓഫീസർ ആയിരുന്ന അബുബക്കർ അരിമ്പ്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി, പാലക്കാട് ജില്ല കെഎംസിസി പ്രതിനിധി മുഹമ്മദലി കാഞ്ഞീരപ്പുഴ, മലപ്പുറം മണ്ഡലം കെഎംസിസി ഭാരവാഹിയായ ഉമ്മർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

പുതിയ കമ്മറ്റി ഭാരവാഹികൾ:

ഉപദേശക സമിതി ചെയർമാൻ: മജീദ് ഷൊർണൂർ.
അംഗങ്ങൾ: ഇല്യാസ് കല്ലിങ്ങൽ തെയ്യാല, കാസിം വാവൂർ.

പ്രസിഡന്റ: സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്
വൈസ് പ്രസിഡന്റുമാർ: കെ. എൻ. എ ലത്തീഫ് കൊണ്ടോട്ടി, മുഹമ്മദ് അലി എൻ. പി, കബീർ നീറാട്, എ. പി അൻവർ വണ്ടൂർ.
ജനറൽ സെക്രട്ടറി: മുഹമ്മദ് റഫീഖ് പന്താരങ്ങാടി
ജോ.സെക്രട്ടറിമാർ: കുഞ്ഞി മുഹമ്മദ് മൂർക്കനാട്, ശരീഫ് മുസ്ലിയാരങ്ങാടി, ഫിറോസ് പലകപ്പറമ്പ് , സൽമാൻ ഫാരിസ് തിരുവേഗപ്പുറ.
ട്രഷറർ: മുസ്തഫ ആനക്കയം
എന്നിവരെ സമ്മേളനം ഐക്യഖണ്ടേന തിരഞ്ഞെടുത്തു. മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വഗതവും മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.