റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെൻസിന്റെ എജുഫൺ സീസൺ 2 പ്രോഗ്രാമുകൾ പരിപാടിയുടെ മുഖ്യഅതിഥിയായ പ്രശസ്ത സിനിമ സീരിയൽ താരം വിനോദ് കോവൂരിന്റെ സാന്നിധ്യത്തിൽ നടന്നു , അദ്ദേഹത്തെ കോഴിക്കോടെൻസ് ഫൗണ്ടർ മെമ്പർമാരായ അഷ്റഫ് വേങ്ങാട്ട് , മിർഷാദ് ബക്കർ , മുനീബ് പാഴൂർ എന്നിവർ ബൊക്ക നൽകി സ്വീകരിച്ചു. മുനീബ് പാഴൂരിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ മുൻ ചീഫ് ഓർഗനൈസർ അർഷദ് ഫറോക്കിനെ എജുഫണിന്റെ രക്ഷാധികാരിയാക്കി അദ്ദേഹം പ്രഘ്യാപിച്ചു, തുടർന്നു അർഷദ് ഫറോക്ക് സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ടു സംസാരിച്ചു. അതിനു ശേഷം എജുഫൺ ക്യാപ്റ്റൻ യതി മുഹമ്മദ് എജുഫൺ എന്താണെന്നും മാറിയ ജീവിത സാഹചര്യത്തിൽ അതിന്റെപ്രാധ്യാനത്തെ കുറിച്ചും വിവരിച്ചു.

തുടർന്നു എജുഫൺ സീസൺ 2 ഉൽഘടന കർമ്മം വിനോദ് കോവൂർ നിർവഹിച്ചു. ഉൽഘടനാകർമ്മത്തിൽ അഷ്റഫ് വേങ്ങാട്ട് , മിർഷാദ് ബക്കർ , മുനീബ് പാഴൂർ , മൊഹിയുദ്ധീൻ സഹീർ ചേവായൂർ , അർഷദ് ഫറോക്ക്, യതി മുഹമ്മദ് , എജുഫൺ ലീഡർമാരായ കബീർ നല്ലളം , പി എം മുഹമ്മദ് ഷാഹിൻ , കോഴിക്കോടെൻസ് ലീഡർമാരായ ഹാരിസ് വാവാട് , വി കെ കെ അബ്ബാസ് , ഉമ്മർ മുക്കം , മുജീബ് മുത്താട്ട് ,സുഹാസ് ചേപ്പാലി , നവാസ് ഒപ്പീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോഴിക്കോടെൻസിന്റെ ചീഫ് ഓർഗനൈസറും എജുഫൺ ലീഡറുമായ മൊഹിയുദ്ധീൻ സഹീർ ചേവായൂർ അദ്ദേഹത്തിന്റെ പദ്ദതികളെയും പ്ലാനിങ്ങിനെയും പറ്റിവിശദീകരിച്ചു. കോഴിക്കോടെൻസ് കുട്ടികളുടെ പാഠ്യ പഠ്യേതര ഉന്നമനത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി രൂപീകരിച്ച വിങ്ങാണ് എജു ഫൺ.

തുടർന്നു മുതിർന്ന എജുഫൺ കുട്ടികളായ ഹനിയ ഫൈസൽ , ആയിഷ സംറ , ഹെനിൻ ഫാത്തിമ , ഫെമിൻ ഫാത്തിമ , ദർശീൽ സുഹാസ് എന്നിവർ തങ്ങൾക്ക് എജുഫണിലൂടെ ആർജിച്ച അനുഭവങ്ങളെ കുറിച്ചും അതു തങ്ങളുടെ ജീവിതത്തിൽ വരുത്തിയ അത്ഭുതമാറ്റങ്ങളെ കുറിച്ചും, പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എജുഫൺ അവരിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും വാചാലരായി , കുട്ടികളുടെ വാക്കുകൾ സദസ്സിൽ സന്നിഹിതരായ എല്ലാ രക്ഷിതാക്കളെയും എജുഫൺ ടീമിനെയും അഭിമാനപൂരിതരാക്കി.

തുടർന്നു എജുഫൺ മെന്റ്റർസ് മെന്റ്റർസുകളായ ഫിജിന കബീർ , ഷാലിമ റാഫി , മുംതാസ് ഷാജു , ഡോക്ടർ ലമീ ഷബീർ എന്നിവർ അവരുടെ അനുഭവങ്ങളെ കുറിച്ചു സംസാരിച്ചു.

തുടർന്നു മുഖ്യഅതിഥിയായ വിനോദ് കോവൂർ അദ്ദേഹത്തിന്റെ എം80 മൂസയിലെ മൂസാക്കായി അനുഭവങ്ങളെ കുറിച്ചും അതിലെ കഥാ പത്രങ്ങളായ നാഷണൽ അവാർഡ് ജേതാവ് സുരഭി ( പാത്തൂ ) , കൂടാതെ മറ്റുള്ളവരുമായുള്ള കഥാപാത്രങ്ങൾക്കപ്പുറത്തുമുള്ള ആത്മാർത്ഥമായുള്ള ബന്ധങ്ങളെ കുറിച്ചും വാചാലനായി. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായ മൊഹിയുദ്ധീൻ സഹീറുമായുള്ള അനുഭവങ്ങളെ പറ്റിയും സംസാരിച്ചു.

പാടിയും പറഞ്ഞും കുട്ടികളുമായി സംവദിച്ചും അദ്ദേഹം സദസ്സിനെ അക്ഷരാർദ്രത്തിൽ കൈയിലെടുത്തു. കുട്ടികളും മുതിർന്നവരും മതിമറന്നു ആസ്വദിക്കുന്ന കാഴ്ചയാണ് കാണാനായത്.

തുടർന്നു വിനോദ് കോവൂർ നടത്തിയ മൈൻഡ് കോണ്‌സെന്‌ട്രേഷൻ ഗെയിമിൽ ഫഹ്മ അഷ്റഫ് വെങ്ങാട്ടും മെമ്മറി പവർ ടെസ്റ്റിൽ ഹെനിൻ ഫാത്തിമ മുജീബ് എന്നിവരും വിജയികളായി. പി എം മുഹമ്മദ് ഷാഹിൻ , ശബ്നം ഷമീദ് , അൽത്താഫ് എന്നിവർ ആദ്യാവസാനം വരെ പരിപാടി നിയന്ത്രിച്ചു , എജുഫൺ ലീഡർ കബീർ നല്ലളം നന്ദി രേഖപ്പെടുത്തി.