ജിദ്ദ: സിഫ് ഫുട്‌ബോൾ എ ഡിവിഷൻ ചാമ്പ്യന്മാരും ഈ വർഷത്തെ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ചാമ്പ്യന്മാരുമായ ശറഫിയ്യ ട്രേഡിങ് സാബീൻ എഫ് സിയും ഗൾഫ് മാധ്യമം സോക്കർ കാർണിവൽ വിജയികളായ ന്യൂകാസിൽ എഫ്.സി യും ചേർന്ന് വിജയാഘോഷവും ക്ലബ് വാർഷികവും ,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ടീം വിജയത്തിനായി നിസ്സ്വാർത്ഥമായി പ്രയത്‌നിച്ച കോച്ചുമാരായ ഷഹീർ പുത്തൻ, സക്കീർ കൊളക്കാട് എന്നിവരെ ക്ലബിന്റെ മുഖ്യ രക്ഷാധികാരികളായ ഷറഫിയ ട്രേഡിങ് എം.ഡി നാസിഫ് നീലാംബ്ര , ഫഹദ് നീലാംബ്ര എന്നിവർ മെമന്റോയും സമ്മാനിച്ചും , ന്യൂകാസിൽ എഫ് സിക്കു വേണ്ടി എം കെ അബ്ദുൽ റഹ്മാൻ , ഖാലിദ് കെ പി കൊട്ടപ്പുറം എന്നിവർ പൊന്നാടാണിയിച്ചും ആദരിച്ചു.

രണ്ടര പതിറ്റാണ്ട് കാലത്തെ പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ക്ലബ് വൈസ് പ്രസിഡന്റ് ഫിയാസ് പാപറ്റയ്ക്ക് പരിപാടിയിൽ ക്ലബ് യാത്രയയപ്പ് നൽകി. മാനേജർ അനീസ് സീ ടി പൂങ്ങോട് ഒർമ്മ ഫലകം കൈമാറി. ജീവിതാവസാനം വരെ പ്രാർത്ഥനകളോടെ സ്മരിക്കാനുള്ള അമൂല്യമായ സൗഹ്യദങ്ങളാണ് പ്രവാസ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നു മറുപടി പ്രസംഗത്തിൽ ഫിയാസ് പാപ്പറ്റ പറഞ്ഞു.

ക്ലബ് പ്രസിഡന്റ് സഫീർ പി.വി കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ അനീസ് സി ടി പൂങ്ങോട്, സെക്രട്ടറി മുഹമ്മദ് ശഫീക്ക് കുരിക്കൾ, ട്രഷറർ മുഫിലാഷ് മുസ്തഫ, കോച്ച് സഹീർ പുത്തൻ, സക്കീർ കൊളക്കാട് രക്ഷാധികാരി ശരീഫ് കെ,സി എന്നിവർ പുതിയ സീസ്സണിലേക്കുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും കഴിഞ്ഞ സീസ്സണിലെ കളികളുടെ അവലോകനം നടത്തി സംസാരിച്ചു. ജോയ്ന്റ് സെക്രട്ടറി ഷിഫിൽ പല്ലാട്ട് നന്ദി പറയുകയും ചെയ്തു.

യു.പി ഇസ്ഹാഖ് കൊട്ടപ്പുറം, ക്യാപ്റ്റൻ ഹിഷാം ചെമ്പൻ , അസ്ലം കിഴിശ്ശേരി, അസ്ഹർ വള്ളിക്കുന്ന്, സമാൻ കൊച്ചു, ഷഫീക്ക് നാന്റ്റി, മുൻ ക്യാപ്ടന്മാരായ ഷാനവാസ് , സിറാജ് എന്നിവർക്കൊപ്പം പ്രത്യേക ക്ഷണിതാക്കളായ ഷാഹുൽ പുളിക്കൽ, അഷ്ഫാർ നരിപ്പറ്റ ,ഹബീബ് കൊമ്മേരി, സുധീഷ് മമ്പാട് , റിനീഷ് മമ്പാട്, എന്നിവർ ആശംസകളർപ്പിച്ചു.

ജിദ്ദ ഹാരാസാത്ത് വില്ലയിൽ നടന്ന പരിപാടിയിൽ ടീം അംഗങളുടെ വിവിധയിനം കലാ കായിക മൽസരങ്ങൾ അരങ്ങേറി.ഷഫീക്ക് , നൗഷാദ് ടീ കെ, മുഹാദ് എടപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ കേരള ട്രഡീഷണൽ വിഭവങളും ഉബൈസ് കൊട്ടപ്പുറത്തിന്റെ അത്താഴ വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടി.