ജിദ്ദ: സഊദി ദാരിമീസ് സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദാരിമീസ് സംഗമം നവംബർ 4 വെള്ളിയാഴ്ച ജിദ്ദയിൽ നടന്നു. ഇത് രണ്ടാം തവണയാണ് സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ ദാരിമി ബിരുദധാരികളെയും ഒരുമിച്ചു കൂട്ടി ദാരിമീസ് സംഗമം നടത്തുന്നത്. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം വരെ നീണ്ടു നിന്നു.

ഉദ്ഘാടന സെഷനിൽ സഊദി ദാരിമീസ് സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി റഷീദ് ദാരിമി സ്വാഗതം പറഞ്ഞു . ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ ദാരിമി കമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ അംഗങ്ങൾ പരസ്പരം പരിചയപ്പെടുത്തൽ നടത്തുകയും ഭാവി പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു.

ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ കണ്ണിയ്യത്ത് ഉസ്താദ് - ശംസുൽ ഉലമ അനുസ്മരണം നടന്നു.
രണ്ടാം ശെഷനിൽ ദാരിമീസ് സെക്രട്ടറി റഷീദ് ദാരിമി സ്വഗതം പറഞ്ഞു.
എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചവരായിരുന്നു കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയുമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ നിറകുടങ്ങളായിരുന്ന ഇവർ സൂക്ഷ്മതയിലും ലാളിത്യത്തിലും ഏവർക്കും മാതൃകയായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

പരിപാടിയിൽ ആസിഫ് ദാരിമി പുളിക്കൽ, കെ. സി അബൂബക്കർ ദാരിമി, എസ് ഐ സി നാഷണൽ - സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ ദാരിമി ആലമ്പാടി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, സൽമാനുൽ ഫാരിസ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.സയ്യിദ് ഉബൈദുല്ല തങ്ങളുടെ സമാപന പ്രാർത്ഥനയോടെ സംഗമം സമാപിച്ചു. സൈനുദ്ധീൻ ഫൈസി പൊന്മള നന്ദി പറഞ്ഞു.