ജുബൈൽ: കിഴക്കൻ പ്രവിശ്യയിൽ ജുബൈലിൽ നിന്നുള്ള മികച്ച ടീമുകളിൽ ഒന്നായ ജുബൈൽ എഫ്.സി ലോകകപ്പിനോട് അനുബന്ധിച്ചു വിപുലമായ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത മത്സരത്തിൽ ജുബൈൽ എഫ്.സി അംഗം ഫെബിലിന്റെ പ്രവചനങ്ങൾ ശ്രദ്ധ നേടുന്നു. ഇത് വരെ നടന്ന ആറ് മത്സരങ്ങളുടെ കൃത്യമായ പ്രവചനം ആണ് ഫെബിൽ നടത്തിയത്. ജർമനി - ജപ്പാൻ 1-2, നെതർലാൻഡ് - ഇക്വഡോർ 1-1 , പോളണ്ട് - സൗദി 2-0, ഫ്രാൻസ് - ഡെന്മാർക്ക് 2-1, ജർമ്മനി - സ്‌പെയിൻ 1-1, ഇക്വഡോർ - സെനഗൽ 1-2, തുടങ്ങിയ മത്സരങ്ങളിൽ കൃത്യമായ ഗോൾ അടക്കം പ്രവചനം നടത്തി ഫെബിൽ താരമായി.

ഇപ്പോൾ ഓരോ ടീമിന്റെയും ആരാധകരും ഫെബിലിന്റെ പ്രവചനത്തിന് കാതോർക്കുന്ന സാഹചര്യം, തന്റെ ടീം ജയിക്കുമോ എന്നറിയാൻ ഉള്ള ആകാംഷ ഒരളവ് വരെ ഇല്ലാതാക്കാൻ ഫെബിലിന്റെ പ്രവചനം ടീമിന് അനുകൂലമാവുന്നതോടെ ഇല്ലാതാവുന്നു എന്നും, പ്രതീക്ഷയോടെ ടീമിന്റെ മത്സരം കാണാൻ കഴിയുന്നു എന്നും എല്ലാവരും പറയുന്നു. ഇത്രയും കൃത്യമായി ഗോൾ അടക്കം പ്രവചനം നടത്തുന്ന ഫെബിലിനെ ക്ലബ് ഭാരവാഹികളും ജുബൈലിലെ പ്രമുഖ വ്യെക്തികളും അഭിനന്ദിക്കുന്നു.

മലപ്പുറം കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി സ്വദേശികളായ മുഹമ്മദ് ബഷീറിന്റെയും മുംതാസിന്റെയും മകനായ കൊട്ടോല വീട്ടിൽ ഫെബിൽ ജുബൈലിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വേൾഡ് കപ്പ് കഴിയുന്ന വരെ വിപുലമായ രീതിയിൽ ആണ് ജുബൈൽ എഫ്.സി പ്രവചന മത്സരം നടത്തുന്നത്, ഒരുപാടു അംഗങ്ങൾ ഉള്ള ക്ലബ്ബിന്റെ മത്സരത്തിൽ വിവിധ മേഖലയിൽ ഉള്ളവരും ഭഗവാക്ക് ആവുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.