ജിദ്ദ: 'കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന ജിദ്ദ കെഎംസിസി ക്യാമ്പയിനിന്റെ ഭാഗമായി ഷറഫിയ്യ അബീർ ഏരിയ കെഎംസിസിയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടന്നു. ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.

സൗദിയിലെ കെഎംസിസി ഘടകങ്ങളിൽ മെമ്പർമാരുടെ എണ്ണം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ജിദ്ദ കെഎംസിസി ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ കണ്ട് നിരവധി പേർ കെഎംസിസിയിൽ ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ട് വന്നതായും ഇത് കെഎംസിസി പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രസിഡന്റ് ഇബ്റാഹീം കൊല്ലി അധ്യക്ഷത വഹിച്ചു.

കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതി അപേക്ഷാഫോമുകളുടെ വിതരണ ഉദ്ഘാടനം പരിപാടിയിൽ വെച്ച് നടന്നു. റിട്ടേണിങ് ഓഫീസർ ആയ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രെട്ടേറിയറ്റ് മെമ്പർ നാസർ വെളിയംകോട് പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. എറണാകുളം ജില്ല കെഎംസിസി സെക്രട്ടറി അനസ് പെരുമ്പാവൂർ, വയനാട് ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട എന്നിവർ നിരീക്ഷകരായി പങ്കെടുത്തു.

കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, മുഹമ്മദ് കല്ലിങ്ങൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സമീർ ആലപ്പുഴ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി സ്വാഗതവും ട്രഷറർ ബഷീർ വീര്യാമ്പ്രം നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ വെച്ച് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:

പ്രസിഡന്റ്: ഇബ്റാഹീം കൊല്ലി
വൈസ് പ്രസിഡന്റുമാർ: റിയാസ് താതോത്ത്, മുഹമ്മദ് കല്ലിങ്ങൽ, അൻവർ സാദത് കുറ്റിപ്പുറം, ടി. പി അബ്ദുസ്സലാം മുളയൻകാവ്

ജനറൽ സെക്രട്ടറി: ഹബീബുല്ല പട്ടാമ്പി.
ജോ. സെക്രെട്ടറിമാർ: ഫസലുറഹ്മാൻ മക്കരപ്പറമ്പ്, കെ. സി മൻസൂർ അരീക്കോട്, ഇർഷാദ് കാസർഗോഡ്, അർഷദ് കത്തിച്ചാൽ.

ട്രഷറർ: ബഷീർ വീര്യമ്പ്രം.

ഉപദേശക സമിതി ചെയർമാൻ: ഇബ്റാഹീം മഞ്ചേരി.
അംഗങ്ങൾ: സമീർ ആലപ്പുഴ, കുട്ടി ഹസ്സൻ കോഡൂർ, കെ. കെ മുജീബ് റഹ്മാൻ, കെ. മുനവ്വർ