- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫായിസ് അലിക്ക് റിയാദ് ടാക്കീസ് സ്വീകരണം നൽകി
റിയാദ്: തിരുവനന്തപുരം മുതൽ ലണ്ടൻ വരെ സൈക്കിൾ പര്യടനത്തിന് പുറപ്പെട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷറഫ് അലിക്ക് റിയാദിൽ സ്വീകരണം നൽകി. റിയാദ് ടാക്കീസും മദീന ഹൈപ്പർ മാർക്കറ്റും സംയുതമായാണ് സ്വീകരണം നൽകിയത്. പരിപാടിയിൽ സ്വദേശികളും വിദേശികളുമായ നിരവധിപേർ പങ്കെടുത്തു. രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ സ്വീകരണ ചടങ്ങിൽ പ്രസിഡണ്ട് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. അൽ മദീന ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ പരിപാടി ഉത്ഘാടനം ചെയ്തു. നൗഷാദ് ആലുവ ഫായിസിന് പൊന്നാട അണിയിച്ചു. സനു മാവേലിക്കര ഉപഹാരം കൈമാറി. സലിം വി. പി (അൽ മദീന ഡയരക്ടർ ), ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, വൈസ് :പ്രസിഡണ്ട് നബീൽ ഷാ, കോഡിനേറ്റർ ഷൈജു പച്ച, അനസ് കെ. ആർ, സുനിൽ ബാബു എടവണ്ണ, കബീർ പട്ടാമ്പി, ജലീൽ കൊച്ചിൻ, സാജിദ് നൂറനാട്, ഹരി കായംകുളം, ഷൈജു നിലമ്പൂർ, ബാലഗോപാലൻ,
സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ടി. വി. എസ് സലാം ( റൈസ് ബാങ്ക് ), ബഷീർ കരോളം, ഹാരിസ് ചോല, ഷംനാസ് അയൂബ്. ( ഡബ്ല്യൂ. എം. എഫ് ) ശുകൂർ, ഷബീർ (അൽ മദീന ), ശുകൂർ (ക്ലിക്കോൺ മാനേജർ), നസീം (ക്യാപിറ്റൽ സിറ്റി), ഷുക്കൂർ ആലുവ (ഒ. ഐ .സി .സി) ജാനിസ് എന്നിവർ സംസാരിച്ചു. ഫാറൂഖ് കൂവൽ, അൻസാർ കൊടുവള്ളി, അൻവർ യൂനൂസ്, നാസർ ആലുവ,ഷാനവാസ്, ഷഹനാസ്, അലി, ബാബു കണ്ണോത്, ഷമീർ കൊടുവള്ളി, ഷിജു ബഷീർ, റജീസ്, ജോസ് ആന്റണി, ജിൽ ജിൽ മാളവന, ജോർജ് തൃശ്ശൂർ, ഉണ്ണി, ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതുത്വം നൽകി. ജോയിന്റ് സെക്രട്ടറി ഷമീർ കല്ലിങ്കൽ സ്വാഗതവും സജീർ സമദ് നന്ദിയും പറഞ്ഞു.
റിയാദ് ടാക്കിസ് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഫായിസ് അഷ്റഫ് അലി നന്ദി പറഞ്ഞു. 90 ദിവസം പിന്നിട്ട ഫായിസിന്റെ സൈക്കിൾ യാത്ര പല രാജ്യങ്ങളും കടന്നാണ് കഴിഞ്ഞ ദിവസം സൗദിയുടെ തലസ്ഥാന നഗരമായ റിയാദിൽ എത്തിയത്. ലോക സമാധാനം, ആരോഗ്യ സംരക്ഷണം , സീറോ കാർബൺ, മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയ ലക്ഷ്യങ്ങളുമായുള്ള ഫായിസിന്റെ 450 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 2024 മാർച്ചിൽ ലണ്ടനിൽ എത്തിചേരാനാണ് ഉദ്ദേശിക്കുന്നത് , സ്‌കൂളുകളിലും കോളേജുകളിലും യുണിവേഴ്സിറ്റികളിലും മറ്റ് സ്വീകരണ കേന്ദ്രങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തിയാണ് മുൻ പ്രവാസിയും സൗദി വിപ്രോയിൽ ജീവനക്കാരനുമായിരുന്ന ഫായിസിന്റെ യാത്ര മുന്നേറുന്നത് , യാത ലക്ഷ്യ സ്ഥാനത്തെത്തുവാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു