- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവൈസ് കെഎംസിസി പഠന ക്യാമ്പ് വെള്ളിയാഴ്ച
ജിദ്ദ: റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകർക്കായി ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 9 വെള്ളിയാഴ്ച ഷറഫിയ്യ ലക്കി ദർബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പ്രമുഖർ പഠനാർഹമായ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
'ഇൻട്യൂഷൻ 2കെ22' എന്ന പേരിൽ നടത്തപ്പെടുന്ന ക്യാമ്പിൽ 'മുസ്ലിം രാഷ്ട്രീയം പിന്നിട്ട നാൾ വഴികൾ' എന്ന വിഷയം പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി. എ റഷീദ് അവതരിപ്പിക്കും. 'പ്രവാസത്തിന്റെ വിദ്യാഭ്യാസം' എന്ന വിഷയം പ്രമുഖ പ്രഭാഷകൻ ഡോ. മുജീബ് റഹ്മാൻ അവതരിപ്പിക്കും. 'പ്രവാസ പ്രതിസന്ധിയും സാമ്പത്തിക അച്ചടക്കവും എന്ന വിഷയം നസീർ വാവക്കുഞ്ഞുവും 'നോർക്കയും പ്രവാസി ക്ഷേമണിധിയും' എന്ന വിഷയം അബ്ദുൽ കരീം കൂട്ടിലങ്ങാടിയും അവതരിപ്പിക്കും.
പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ റുവൈസ് ഏരിയയിലെ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ഏരിയ കെഎംസിസി പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി എന്നിവർ ആഭ്യർത്ഥിച്ചു.