ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ കെ എം സി സി സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന അംഗത്വ കാമ്പയിന്റ ഭാഗമായി ജിദ്ദ മഖ്ബറ ഹവ്വ ഏരിയ സമ്മേളനം ഷറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജാഫർ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ എം സി സി സൗത്ത് സോൺ സെക്രട്ടറി നസീർ വാവ കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.റഷീദ് ബാബു മലപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.

സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് റിട്ടേണിങ് ഓഫീസറും നസീർ വാവ കുഞ്ഞ് നിരീക്ഷകനുമായിരുന്നു. സമ്മേളനത്തിൽ വെച്ച്പുതിയ ഏരിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:പ്രസിഡന്റ്: ജാഫർ നീറ്റുകാട്ടിൽ വളാഞ്ചേരിവൈസ് പ്രസിഡന്റുമാർ: അബ്ദുറഹ്മാൻ ഫറോഖ്, ഷംസു എ ആർ നഗർ, ആരിഫ് അണിയാരം, ശറഫുദ്ധീൻ വെട്ടത്തൂർ.ജനറൽ സെക്രട്ടറി: റഷീദ് ബാബു മലപ്പുറംജോ. സെക്രെട്ടറിമാർ: കെ. ഹമീദ് ചെലേമ്പ്ര, കെ. സി ഹംസ കൊട്ടുകര, ബഷീർ തളിപ്പറമ്പ്, ഫൈസൽ താഴത്തേതിൽ

ട്രഷറർ: സി. പി കരീം മേക്കുന്ന്ഉപദേശക സമിതി ചെയർമാൻ: സിറാജ് ടി. പി കണ്ണവം. അംഗങ്ങൾ: അബൂബക്കർ മുള്ളമ്പാറ, ജാഫർ അലി മങ്കട, ഫൈസൽ ബാബു മഞ്ചേരി,താജു കൂടത്തിൽ

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ ഏരിയ കെഎംസിസി ട്രഷറർ ഹൈദർ കാവണ്ണക്ക് സമ്മേളനത്തിൽ വെച്ച് യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം അഹമ്മദ് പാളയാട്ട് സമ്മാനിച്ചു. അലവി കാളികാവ് ഖിറാഅത്ത് നടത്തി.റഷീദ് ബാബു മലപ്പുറം സ്വാഗതവും സിറാജ് ടി. പി കണ്ണവം നന്ദിയും പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന ബാബ് മക്ക, അമ്മാരിയ പ്രദേശങ്ങൾ കൂട്ടി യോജിപ്പിച്ചതാണ് പുതിയ മഖ്ബറ ഏരിയ കെഎംസിസി.