- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ഹെൽപ് ഡെസ്‌ക്കുകൾ പ്രവാസികൾക്ക് അനുഗ്രഹമാവുന്നു
ജിദ്ദ: ജിദ്ദ മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയ്യയിൽ ആരംഭിച്ച കുടുംബ സുരക്ഷ ഹെൽപ് ഡെസ്‌ക്കുകൾ കെഎംസിസി പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാവുന്നു. ഷറഫിയ്യയിലെ രണ്ട് പ്രമുഖ ഏരിയ കമ്മിറ്റികളായ ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസിയും പുതുതായി നിലവിൽ വന്ന അബീർ ഏരിയ കെഎംസിസിയുമാണ് ശറഫിയ്യയിൽ കുടുംബ സുരക്ഷ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ച് മാതൃകയായത്.
ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസിയുടെ ഹെൽപ് ഡെസ്‌ക് ഇമ്പീരിയൽ റെസ്റ്റോറന്റിലും അബീർ കെഎംസിസിയുടേത് ഫ്‌ളൈ എക്സ്‌പ്രസ്സ് കാർഗോ ഓഫീസിലുമാണ് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണി മുതൽ 10 വരെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുകളുടെ സേവനം ഉപയോഗപ്പെടുത്തി നിരവധി പേർ സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയിലും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിലും അംഗങ്ങളായി.
ഡിസംബർ 2 നു നടന്ന അബീർ ഏരിയ സമ്മേളനത്തിൽ വെച്ച് പുതിയ കെഎംസിസി കമ്മിറ്റി നിലവിൽ വന്നു. പുതിയ കമ്മിറ്റിയുടെ ആദ്യത്തെ സംരംഭമാണ് കുടുംബ സുരക്ഷ ഹെൽപ് ഡെസ്‌ക്. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇബ്റാഹീം കൊല്ലി, ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി, ട്രഷറർ ബഷീർ വീര്യാമ്പ്രം തുടങ്ങിയവർ ഹെൽപ് ഡെസ്‌കിന് നേതൃത്വം നൽകുന്നു. മുഹമ്മദ് കല്ലിങ്ങൽ ചീഫ് കോർഡിനേറ്റരും അബ്ദുസ്സലാം മുളയൻ കാവ് അസിസ്റ്റന്റ് കോർഡിനേറ്റരുമാണ്.
സാധാരണക്കാരായ പ്രവാസികളുടെ ബിസിനസ് സംരംഭമായ 'ഫൈബർ ജിദ്ദ' ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ ഏരിയ കമ്മിറ്റിയാണ് ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി. ഇമ്പീരിയൽ റെസ്റ്റോറന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കിന് ഏരിയ കെഎംസിസി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട്, ടി. കെ അബ്ദുറഹ്മാൻ, മുജീബ് മുതവല്ലൂർ, ജംഷി ബാവ, സ്വാലിഹ് മാസ്റ്റർ, ജാഫർ വെന്നിയൂർ തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഡിസംബർ 30 വരെ എല്ലാ ദിവസവും രാത്രി 8 -10 വരെ ഹെൽപ് ഡെസ്‌ക് സേവനം തുടരുമെന്ന് അബീർ ഏരിയ, ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.