ജിദ്ദ: 36 വർഷത്തിന് ശേഷം അർജന്റഈന കാത്തിരുന്ന ലോകകപ്പ് കിട്ടിയപ്പോൾ മിക്ക സ്ഥലങ്ങളിലും ബിരിയാണിയും പായസവും മധുരവും നൽകി ഗംഭീര ആഘോഷങ്ങളാണ് നടന്നത്. എന്നാൽ അർജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ സന്തോഷത്തിൽ ഒരു മിട്ടായി പോലും നൽകാത്ത ജിദ്ദ പാന്തേഴ്‌സ് ക്ലബ്ബിലെ അര്ജന്റീന ഫാൻസിനു ക്ലബ്ബിലെ മറ്റു രാജ്യങ്ങളുടെ ഫാൻസുകാർ ലേശം ഉളുപ്പ് എന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച് ബിരിയാണി വിതരണം ചെയ്തു. ക്ലബ്ബിലെ എല്ലാ അര്ജന്റീന ഫാൻസിനും ക്ലബ്ബിലെ മറ്റു അംഗങ്ങൾക്കും ക്ലബ്ബിന്റെ എല്ലാ ഞായറാഴ്ചയിലും നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ഗ്രൗണ്ടിൽ വച്ചാണ് പ്രതിഷേധ ചിക്കൻ ബിരിയാണി വിതരണം ചെയ്തത്.

അർജന്റീന കപ്പ് നേടിയാൽ വൻ പരിപാടികൾ നടത്തുമെന്ന് പറഞ്ഞ് പറ്റിച്ചതിൽ പ്രതിഷേധിച്ചാണ് പരിപാടി നടത്തിയത്. കപ്പ് നേടി ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പരിപാടിയും നടത്താത്തതലുള്ള പ്രതിഷേധമായാണ് പരിപാടി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. സാം കളത്തിങ്ങൾ, ഇർഷാദ് കളത്തിങ്ങൾ, ഷമീർ കുഞ്ഞ നീറാട്, ഷബീർ, മുഹമ്മദ്, ഇമ്താദ്, അൻവർ വെട്ടത്തൂർ, നവാസ് വെട്ടത്തൂർ, അനസ് പി ൻ എന്നിവർ നേതൃത്വം നൽകി.