- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗം കുടുംബവേദി പുതുവർഷ കുടുംബസംഗമം സംഘടിപ്പിച്ചു
അൽകോബാർ: സൗഹൃദത്തിന്റെയും, ഒത്തൊരുമയുടെയും വിളംബരമായി, നവയുഗം സാംസ്കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു.
തുഗ്ബയിലെ വില്ലയിൽ നടന്ന കുടുംബസംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, പുതുവർഷ ആഘോഷപരിപാടികൾ എന്നിവ കുടുംബസംഗമത്തിൽ അരങ്ങേറി. സാന്ദ്ര മാത്യു പരിപാടികൾക്ക് അവതാരകയായി. പുതുവർഷ കേക്ക് മുറിച്ചു പങ്കു വച്ചാണ് പരിപാടികൾ സമാപിച്ചത്.
നവയുഗം നേതാക്കളായ ഷാജി മതിലകം, ശരണ്യ ഷിബു, ഷഫീക്ക്, അനീഷ കലാം, മഞ്ജു അശോക്, മീനു അരുണ്, സുറുമി നസിം, ഷിബുകുമാർ, ഷീബ സാജൻ, അബ്ദുൾ കലാം, നായിഫ് , റിയാസ്, ആരതി എം.ജി, ലാലു ദിവാകരൻ, അമീന റിയാസ്, സാജൻ ജേക്കബ് എന്നിവർ കുടുംബസംഗമം പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story