ജിദ്ദ: 'കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ നടന്നു വരുന്ന കെഎംസിസി ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ - അൽ ഫദീല ഏരിയ കെഎംസിസി പ്രഥമ സമ്മേളനം നടന്നു. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഫദീല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പറപ്പൂർ അധ്യക്ഷത വഹിച്ചു. ഉമർ അരിപ്രാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, നാഷണൽ സെക്രട്ടേറിയേറ്റ് അംഗം മജീദ് പുകയൂർ എന്നിവർ പ്രസംഗിച്ചു .

തുടർന്ന് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസറായിരുന്ന ഇസ്മായിൽ മുണ്ടക്കുളം തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. എൻ. പി അബ്ദുൽ വഹാബ് ( കോഴിക്കോട് ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്), ഉമർ അരിപ്രാമ്പ്ര (കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ) എന്നിവർ നിരീക്ഷകരായി പങ്കെടുത്തു.

പുതിയ ഏരിയ കമ്മറ്റി ഭാരവാഹികൾ:
മൊയ്തീൻ കുട്ടി കാവനൂർ( പ്രസിഡന്റ്), റാഫി എ. ആർ നഗർ, മൻസൂർ മാറാക്കര, സഗീറലി തൃപ്പനച്ചി, ഫസ്ലു റഹ്മാൻ ആനക്കയം ( വൈസ് പ്രസിഡന്റുമാർ)
അബ്ദുൽ ഹമീദ് പറപ്പൂർ ( ജനറൽ സെക്രട്ടറി), പി. കെ സൈദലവി പറപ്പൂർ, അബ്ദുറഹ്മാൻ കോഴിക്കോട്, സജീറലി കോടമ്പുഴ, സി. എച്ച് അഷ്റഫ് മാറാക്കര ( ജോ. സെക്രട്ടറിമാർ), സ്വാലിഹ് മണ്ണാർക്കാട് ( ട്രഷറർ). ഉപദേശക സമിതി : നാസർ ഹാജി കാടാമ്പുഴ ( ചെയർമാൻ), അബ്ദുൽ ഗഫൂർ ചെലേമ്പ്ര, ഇസ്മായിൽ ചെറിയ മുണ്ടം, മുസ്തഫ മണ്ണാർക്കാട്, നസീർ മഞ്ചേരി (വൈസ് ചെയർമാന്മാർ )

അൽകുംറ ഏരിയ കെഎംസിസി നേതാക്കളായ സൈനുദ്ധീൻ ഫൈസി, ബാപ്പുട്ടി, മുസ്തഫ ജൂബിലി, ഷംസു കരുവാരക്കുണ്ട് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. പി. ടി ഇസ്മായിൽ ഖിറാഅത് നടത്തി. മൊയ്ദീൻ കുട്ടി കാവനൂർ സ്വാഗതവും അബ്ദുറഹിമാൻ കോഴിക്കോട് നന്ദിയും പറഞ്ഞു.