ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ് കൂട്ടായ്മയും സമാ യുനൈറ്റഡ് ട്രെഡിങ് കമ്പനിയും സംയുക്തമായി രണ്ടാഴ്ചകളിലായി ജിദ്ദ ശബാബിയ സ്റ്റേഡിയത്തിൽ വെച്ച് സങ്കടിപ്പിച്ച സെവെൻസ് ഫുട്ബാൾ ടൂർണമെന്റ് അവസാനിച്ചു...

നാല് ജൂനിയർ ടീമുകളെയും നാല് വെട്ടറൻസ് ടീമുകളെയും 8 സീനിയർ ടീമുകളെയും പങ്കെപ്പിച് കൊണ്ട് നടത്തിയ ടൂർണമെന്റിൽ, ജൂനിയർ മത്സരത്തിൽ ബദർ അൽ തമാം വിന്നേഴ്സും ഗാലക്‌സി ഇലവൻ റന്നേഴ്സും ആയി, വെട്ടറൻസ് മത്സരത്തിൽ ഏഷ്യൻ ടൈംസ് ഷറഫിയ വിന്നേഴ്‌സും അമിഗോസ് ഫ് സി റന്നേഴ്സും ആയി...അത്യന്തം അവസാന നിമിഷം വരെ ആവേശമായ സീനിയർ മത്സരത്തിൽ അറീന പുളിക്കൽ ഇത്തിഹാദ് ഫ് സി ചാമ്പ്യന്മാരാ വുകയും ബാഹി ബർഗർ ബി ഫ് സി റണ്ണേഴ്സ് ആവുകയും ചെയ്തു...

ഫൈനൽ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സമാ യുനൈറ്റഡ് മാനേജിങ് ഡയറക്ടർ ശംസിദ് പാലക്കോടൻ നിർവഹിച്ചു..

ജൂനിയർ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും ബദർ തമാമിന്റെ ഇശാനെയും തിരഞ്ഞെടുത്തു,മികച്ച ഡിഫണ്ടർ ആയി ഷഹീനെയും മികച്ച ഫോർവേഡ് ആയി യദുവിനെയും തിരഞ്ഞെടുത്തു, ഇരുവരും ഗാലക്‌സി ഇലവന്റെ കളിക്കാരാണ്..

വെട്ടറൻസ് മത്സരത്തിലെ മികച്ച കളിക്കാരനായി ഏഷ്യൻ ടൈംസിന്റെ നൗഷാദും മികച്ച ഗോൾ കീപറായി ആദമിനെയും മികച്ച ഡിഫൻഡറായി അമിഗോസ് ഫ് സി യുടെ അസ്‌കറിനെയും മികച്ച ഫോർവേഡ് ആയി എഷ്യൻ ടൈമിസ്‌ന്റെ സാജിദിനെയും തിരഞ്ഞെടുത്തു...

സീനിയർ മത്സരത്തിലെ ഫൈനലിലെ മികച്ച കളിക്കാരനായി ഇത്തിഹാദ് ഫ് സി യുടെ ഗോൾ കീപ്പർ സറഫുവും മികച്ച ഡിഫണ്ടർ ആയി ബാഹി ബർഗർ ബി ഫ് സി യുടെ ആഷിക് പുലാമന്തോളും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ ആയി ബി ഫ് സി യുടെ ഫസലിനെയും മികച്ച ഫോർവേഡ് ആയി ഇത്തിഹാദ് ഫ് സി യുടെ സമാൻ കൊച്ചുവിനെയും തിരഞ്ഞെടുത്തു...

വിജയികൾക്കുള്ള ട്രോഫികൾ ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ് കൂട്ടായ്മയുടെ മെമ്പർമാരുടെ സാന്നിദ്യത്തിൽ ശംസിദ് പാലക്കോടൻ സലീം മമ്പാട് ഷാഫി പവർ ഹൗസ് നിഷാബ് വയനാട് ഫാറൂഖ് അൽ സാമിർ ജലാൽ നിഷാദ് താമരശ്ശേരി ശിഹാബ് ഇല്ലിക്കൽ ശരീഫ് കണ്ണമംഗലം സാഹിർ നെല്ലിക്കുത് അബു സൂക് ഗുറാബ് , സാദിക് നിലമ്പൂർ,ഹനീഫ, ഹിഫ്‌സു റഹ്മാൻ,നൗഷാദ് ചത്തല്ലൂർ റാഫി ബീമാപ്പള്ളി, സാജിർ, ഡോക്ടർ ഇന്ദു,റസാക്ക് സമാ യുനൈറ്റഡ് അഷ്ഫാർ, സക്കീർ എന്നിവർ ചേർന്ന് നൽകി...

ഇസ്ഹാക് പരപ്പനങ്ങാടി ഷാഹുൽ ഹമീദ് പുളിക്കൽ ഫൈസൽ കാളികാവ് റിഷാദ് റിയാസ് സോക്കർ ശരീഫ് ചക്കര ഫൈഹ ശിഹാബ് ബി ഫ് സി സമീർ ഓസ്‌കാർ സഹൂർ ജബ്ബാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു,..

ഫൈനലിലെ വിജയികളായ അറീന പുളിക്കൽ ഇത്തിഹാദ് ഫ് സി ക്യാപ്റ്റൻ റിനീഷിനെ ബിഷ്ത്തണിയിപ്പിച്ചതും നാട്ടിൽ നിന്ന് കൊണ്ട് വന്ന പ്രത്യേക വിന്നേഴ്‌സ് ട്രോഫിയും നൽകിയതും കാണികളിൽ കൗതുകമുണ്ടാക്കി.