- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി പെൻഷൻ തുക വർധിപ്പിക്കണം: മാറാക്കര ഗ്ലോബൽ കെഎംസിസി
ജിദ്ദ: നാട്ടിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുകയും ജീവിതച്ചെലവുകൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവാസി പെൻഷൻ തുക അയ്യായിരം രൂപയാക്കി ഉയർത്തണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികൾ കേരള സമ്പദ് ഘടനയുടെ നട്ടെല്ലാണെന്നും നാട്ടിൽ കഷ്ടപ്പെടുന്നവരെയും രോഗികളെയും സഹായിക്കുന്നതിൽ കെഎംസിസി പ്രവർത്തകർ അടക്കമുള്ള പ്രവാസികൾ എന്നും മുന്നിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.
നാടിന് ഒരു സംഭാവനയും ചെയ്യാത്തവർക്ക് വരെ ഉയർന്ന ശമ്പളവും മറ്റു നിരവധി ആനുകൂല്യങ്ങളും സർക്കാർ നൽകുമ്പോൾ ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് അധ്വാനിക്കുകയും വരുമാനം നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. ജോലി നഷ്ടപ്പെട്ട് മറ്റു വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളുടെ പെൻഷൻ തുക അടിയന്തിരമായി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മാറാക്കര ഗ്ലോബൽ കെഎംസിസി മെമ്പർമാർക്കായി ഏർപ്പെടുത്തിയ മെമ്പർഷിപ്പ് & പ്രിവിലേജ് കാർഡ് വിതരണം യോഗം അവലോകനം ചെയ്തു. മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും ഏറെ ഉപകാരപ്രദമായ പ്രിവിലേജ് കാർഡ് വിതരണം ചെയ്യാൻ കഴിഞ്ഞത് മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ചരിത്ര നേട്ടമാണെന്ന് യോഗം വിലയിരുത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പറും മുൻ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ അനുസ്മരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സൂം ഓൺലൈൻ വഴി നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറിയും അബുദാബി - മലപ്പുറം ജില്ല കെഎംസിസി ട്രഷററുമായ അഷ്റഫലി കരേക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ബഷീർ നെയ്യത്തൂർ, ഫൈസൽ ചെരട എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.