2019 ൽ റിയാദിൽ വളരെ ബൃഹത്തായ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് (ഐ പി ൽ സീസൺ ആദ്യമായി സംഘടിപ്പിച്ച് ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കുംആവേശമായ തലശ്ശേരി ക്രിക്കറ്റ് ക്ലബ് (TCC) അതിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു.

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ കഴിഞ്ഞ 25 വർഷക്കാലമായി സജീവമായി നിലകൊള്ളുന്ന, ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയിലെക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയാണ് തലശ്ശേരി ക്രിക്കറ്റ് ക്ലബ്(TCC). റിയാദിലെ ക്രിക്കറ്റ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടി.സി.സിവിവിധ ടൂർണമെന്റുകളിൽ വിജയക്കൊടി ചാർത്തിയിട്ടുണ്ട്. കൂടാതെ സംഘടനയുടെകീഴിൽ ക്രിക്കറ്റ് ടൂര്ണമെന്റുകളും മറ്റു പരിപാടികളും സംഘടിപ്പിച്ച്
ശ്രദ്ദേയമാണ്. സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ടി.സി.സി സംഘടിപ്പിക്കുന്ന
ഐ.പി.എൽ രണ്ടാം സീസൺ ഏറെ പുതുമകളോടെയാണ് അവതരിപ്പിക്കുന്നത്

'UPC ഇൻഡോർ പ്രീമിയർ ലീഗ് (IPL) സീസൺ 2' എന്ന പേരിൽ മാർച്ച് 17 -നു, അൽ
ഖർജ് റോഡിലെ യുവർ പേ അർക്കാൻ സ്പോർട്സ് കോംപ്ലക്‌സിൽ വെച്ച് നടത്തുന്ന
ടൂർണമെന്റിൽ, മുൻ സീസണിലെ ചാമ്പ്യന്മാരായ ടി.എം.സി.സി ദമാം അടക്കം മികച്ച
12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. അന്നേ ദിവസം ഇതോടൊപ്പം
നടക്കുന്ന ''ഫാമിലി ഫൺ ഡേ'' യിൽ കുട്ടികൾക്കും, സ്ത്രീകൾക്കും ആയി വിവിധ
കലാ കായിക പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ തനതായ നാടൻ തലശ്ശേരി
ഭക്ഷണം ഫുഡ് സ്റ്റാളിൽ സജ്ജീകരിക്കുന്നതായിരിക്കും.

ടൂർണമെന്റിന്റെ ഭാഗമായി എല്ലാ ടീമിന്റെയും ക്യാപ്റ്റന്മാരെയും റിയാദിലെകലാ കായിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയുംപങ്കെടുപ്പിച്ചു കൊണ്ട് ടൂർണമെന്റ് പ്രചാരണ പരിപാടി (PROMO EVENT)മാർച്ച് 11 നു വൈകീട്ട് 7 മണിക്ക് ബത്ത അപ്പോളോ ഡിമോറോ ഹോട്ടലിൽനടത്തുന്നതായിരിക്കും.

രണ്ടാം എഡിഷൻ മുഖ്യ പ്രായോജകരായി എത്തുന്നത് സൗദിയിലെ പ്രമുഖ പ്രിന്റർ &
ടോണർ കമ്പനിയായ യു.പി.സി വേൾഡ് ആണ്. സഹ പ്രായോജകരായി ജെ.എഫ്.എസ്
ലോജിസ്റ്റിക്, മിക്‌സ്റ്റോ, കാന്റീൻ റെസ്റ്റോറന്റ്, അൽ അബീർ മെഡിക്കൽസെന്റര്, ലോജികെയർ ഫ്രൈറ്റ് സൊല്യൂഷൻ എന്നിവരും ഐ.പി.എൽ രണ്ടാംസീസണുമായി സഹകരിക്കുന്നുണ്ട്.

പരിപാടിയിൽ കുടുംബിനികൾക്കും കുട്ടികൾക്കും വേണ്ടി വിവിധ മത്സരങ്ങൾ
അരങ്ങേറും. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഒരുക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രെജിസ്‌ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടർ
ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുക്കുന്ന
വിജയികൾക്ക് ആകർഷകമായ ബംബർ ഡ്രോ സമ്മാനങ്ങളും നൽകുന്നതായിരിക്കും.

ടി.സി.സി റിയാദ്, എം.ഡബ്ല്യൂ.സി.സി, എ.ബി.സി.സി തലശ്ശേരി, യു.പി.സി.റിയാദ് യുണൈറ്റഡ്, ടി.എം.സി.സി (ദമ്മാം), മാഹി സ്ട്രൈക്കേഴ്സ്(ദമ്മാം), ഗുറാബി ക്രിക്കറ്റ് ക്ലബ്, ടെൻ സ്റ്റാർസ് യുണൈറ്റഡ്, കറിപോട്ട് സി.ടി.എ ബ്ലാസ്റ്റേഴ്സ്, റെഡ് വാരിയേഴ്സ്, യൂണിവേഴ്‌സൽ റിയാദ്
ഇന്ത്യൻസ്, ഗൾഫ് ലയൺസ് സി.സി എന്നീ 12 ടീമുകളാണ് ടൂർണമെന്റിൽപങ്കെടുക്കുന്നത്.

50 വയസ്സിന് മുകളിൽ പ്രായമുള്ള തലശ്ശേരിക്കാരുടെ വെറ്ററൻസ് ക്രിക്കറ്റ്മത്സരവരും പരിപാടിയുടെ ആകർഷണമാണ്.ക്രിക്കറ്റിനെ നെഞ്ചേറ്റിയും നിലവിൽ നിരവധി കലാ കായിക സാംസ്‌കാരികമേഖലകളിൽ സജീവ സാന്നിധ്യവും വഹിക്കുന്ന മികച്ച നിർവാഹക സമിതി യുടെനേതൃത്വത്തിൽ നടക്കുന്ന 'UPC ഇൻഡോർ പ്രീമിയർ ലീഗ് (IPL) സീസൺ 2' റിയാദിലെ കായിക പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ അൻവർ സാദത്ത് ടി.എം (പ്രസിഡന്റ്), റഫ്ഷാദ് വാഴയിൽ
(സെക്രട്ടറി), അബ്ദുൽ ഖാദർ മോച്ചേരി (ഇവന്റ് ഹെഡ്) എന്നിവർ സംസാരിച്ചു.എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് പി.സി, അഫ്താബ് അമ്പിലായിൽ, ഫിറോസ്ബക്കർ, ജംഷീദ്, സാജിദ്, ഷഫീക്ക് ലോട്ടസ്, നജാഫ് മുഹമ്മദ്, ദിൽഷാദ്എന്നിവരും പത്രസമ്മേളനത്തിൽ സന്നിതരായിരിന്നു. മുഹമ്മദ് ഇർഷാദ് അലി (അസിസ്റ്റന്റ് ജനറൽമാനേജർ), മുഹമ്മദ് അഷ്റഫ് (അസിസ്റ്റന്റ് ജനറൽ മാനേജർ) എന്നിവരുംസംസാരിച്ചു. റമീസ് ഇബ്രാഹിം (റീജിയണൽ മാനേജർ), മുഫ്സീർ അലി (റീജിയണൽമാനേജർ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.