ടി.സി.സി (തലശ്ശേരി ക്രിക്കറ്റ് ക്ലബ്) ഐ.പി.എൽ സീസൺ 2 ടി.സി.സി ടൂർണമെന്റ് പ്രചാരണ പരിപാടി പ്രൗഢ ഗംഭീരമായ ചടങ്ങിൽ അപ്പോളോ ബത്ത ഡിമോറ ഹോട്ടലിൽ വെ ച്ച് നടന്നു. പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരും, മാനേജർമാരും, പരിപാടിയുടെ സ്‌പോൺസർ പ്രതിനിധികളും മാധ്യമ പ്രതിനിധികളും റിയാദിലെ കലാ കായിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അടക്കം നൂറോളം പേർ പങ്കെടുത്തു.

പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ ജനറൽ സെക്രട്ടറി റഫ്ഷാദും നജാഫ് മുഹമ്മദും ചേർന്ന് പരിചയപ്പെടുത്തി. മുൻ സീസണിലെ ചാമ്പ്യന്മാരായ ടി.എം.സി.സി ദമാം അടക്കം റിയാദിലെ പ്രമുഖ 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കുന്നുണ്ട്.

ഐ.പി.എൽ സീസൺ 2 പരിപാടി സ്‌പോൺസർ ചെയ്യുന്ന മുഴുവൻ സ്‌പോൺസർമാരെയും അവരുടെ സേവനങ്ങളെ പറ്റിയും സ്ഥാപനത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിചയപ്പെടുത്തി. 

ഇൻഡോർ പ്രീമിയർ ലീഗ് മത്സരത്തിന്റെ ഘടനയെ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ച് അർക്കാൻ ഗ്രൗണ്ട് ഇൻ ചാർജ് മുഷീർ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം ക്യാപറ്റന്മാർക്കും മാനേജർമാര്ക്കും വിശദീകരിച്ചു കൊടുത്തു. ടൂർണമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളെയും കുറിച്ച് ടെക്‌നിക്കൽ ഹെഡ് അബ്ദുൽ ബാസിത്ത് വിശദീകരിച്ചു.

ടി.എം.ഡബ്ല്യൂ.എ (തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ) പ്രതിനിധികളായ ഷമീർ ടി.ടി, അബ്ദുൽ കരീം കെ.എം, അഷ്റഫ് കോമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ മൂന്ന് ഗ്രൂപ്പിലെ ടീമുകളെ തിരഞ്ഞെടുത്തു. ഗ്രൂപ് എ യിൽ യൂണിവേഴ്‌സൽ റിയാദ് ഇന്ത്യൻസ്, യൂണിറ്റെഡ് യു.പി.സി, യൂണിറ്റെഡ് ടെൻ സ്റ്റാർസ്, എം.ഡബ്ല്യൂ.സി.സി എന്നീ ടീമുകളും ഗ്രൂപ് ബി യിൽ മുൻ ചാപ്യന്മാരായ ടി.എം.സി.സി, സി.ടി.എ ബ്ലാസ്റ്റേഴ്സ്, റെഡ് വേരിയർസ്, ടി.സി.സി ടീമുകളും, ഗ്രൂപ് സി യിൽ മാഹി സ്ട്രൈക്കേഴ്സ്, ഗൾഫ് യൂണിയൻ സി.സി, ജി.സി.സി, എ.ബി.സി.സി ടീമുകളും മാറ്റുരക്കും.

ചാമ്പ്യൻസ് ട്രോഫിയും റണ്ണർ അപ്പ് ട്രോഫിയും മുഫ്സീർ അലിയും ഷബീറും ചേർന്ന് അനാച്ഛാദനം ചെയ്തു.ടൂർണമെന്റിൽ പങ്കെടുക്കുന്ന ടി.സി.സി ടീമിന്റെ ജെയ്സി പ്രകാശനവും ചടങ്ങിൽ നടന്നു.

പരിപാടിയിൽ ടി.സി.സി മാനേജറും സ്പോൺസർഷിപ് ഹെഡുമായ ഹാരിസ് പി.സി സ്വാഗതം പറഞ്ഞു. ടി.സി.സി പ്രസിഡന്റ് അൻവർ സാദത്ത് ടി.എം അധ്യക്ഷ പ്രസംഗം നടത്തി. ഇവന്റ് ഹെഡ് അബ്ദുൽ ഖാദർ മോച്ചേരി നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി റഫ്ഷാദ് വാഴയിലും ടൂർണമെന്റ് ഡിജിറ്റൽ ഹെഡ് നജാഫ് മുഹമ്മദും അവതാരകരായിരിന്നു. മുഴുവൻ കമ്മിറ്റി അംഗങ്ങളും പരിപാടി നിയന്ത്രിച്ചു.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡി ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ (വേൾഡ് മലയാളീ സഭ മെമ്പർ), അബ്ദുൽ വാഹിദ് (മുൻ സൗദി ക്രിക്കറ്റ് ക്യാപ്റ്റൻ), മുഫ്സീർ അലി (റീജിയണൽ മാനേജർ - യു.പി.സി), ഷബീർ (ബ്രാഞ്ച് മാനേജർ - പി.എസ്.എൽ ലോജിസ്റ്റിക്), മൻഹാജ് സലിം (മാർക്കറ്റിങ് മാനേജർ - അൽ അബീർ മെഡിക്കൽ സെന്റര്), മുഹമ്മദ് സിദ്ദിഖി (ബിസിനസ് ഹെഡ് - ഫ്രണ്ടി മൊബൈൽ), സാജിദ് ആയാടത്തിൽ (മാനേജർ - ജെ.എഫ്.എസ് ലോജിസ്റ്റിക്‌സ്) എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.