ജിദ്ദ: സി എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കായി റുവൈസ് ഏരിയ കെ എം സി സി സ്വരൂപിച്ച ഫണ്ടുകൾ ഏരിയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹ്‌ളാർ തങ്ങൾ, ചെയർമാൻ മജീദ് ഷൊർണ്ണൂർ, സെക്രടറി ഫാരിസ് തിരുവേഗപ്പുറ എന്നിവർ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർക്ക് കൈമാറി. റുവൈസ് ഹോട്ടൽ ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

അവശതയനുഭവിക്കുന്നവ ർക്ക് അത്താണിയായി പ്രവർത്തിക്കുന്നതിൽ റുവൈസ് ഏരിയ കെഎംസിസി കമ്മിറ്റി എന്നും മുന്നിലാണെന്നും റിലീഫ് പ്രവർത്തനങ്ങളിലും ഹജ് വളണ്ടിയർ സേവന രംഗത്തുമെല്ലാം നിസ്തുലമായ പ്രവർത്തനം കാഴ്ചവെക്കുന്ന റുവൈസ് ഏരിയ കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാകില്ലെന്നും കെ. പി മുഹമ്മദ് കുട്ടി പറഞ്ഞു. സൗദി കെ എം സി സി മെമ്പർഷിപ്പ് കാർഡിന്റെ ജിദ്ദ തല വിതരണോദ്ഘാടനം ചടങ്ങിൽ വെച്ച് അദ്ദേഹം നിർവഹിച്ചു. റുവൈസ് ഏരിയ കെഎംസിസി പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ അധ്യക്ഷത വഹിച്ചു.

ജിദ്ദ - മലപ്പുറം ജില്ല കെ.എം സി. സി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, മുജീബ് വയനാട്, ഉമ്മർ യു. പി, റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികളായ കബീർ നീറാട്, ഫിറോസ് പടപ്പറമ്പ് , ഫാരിസ് തിരുവേഗപ്പുറ, കുഞ്ഞിമുഹമ്മദ് മൂർക്കനാട്, മുഹമ്മദലി എൻ. പി , ഷരീഫ് മുസ്ലിയാരങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.