- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാസർ ഹാജിക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: സൗദിയിൽ നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ കെഎംസിസി നേതാവും വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവർത്തകനുമായ കല്ലൻ നാസർ ഹാജിക്ക് സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച പരിപാടി മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ കിട്ടുന്ന ഒഴിവ് സമയം സാമൂഹ്യ - വിദ്യഭ്യാസ - ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നാസർ ഹാജി മുഴുവൻ കെഎംസിസി പ്രവർത്തകർക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിൽ ലഭിച്ച അനുഭവ സമ്പത്ത് നാട്ടിൽ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നാസർ ഹാജിക്ക് ഗുണകരമവുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
മാറാക്കര ഗ്ലോബൽ കെഎംസിസി ചെയർമാൻ ബക്കർ ഹാജി ( ദുബായ് ), ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ (ഖത്തർ ), വർക്കിങ് പ്രസിഡന്റ് ശരീഫ് പുതുവള്ളി ( ദുബായ് ), ഓർഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കുടി (അബുദാബി), സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ബഷീർ നെയ്യത്തൂർ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, മുഹമ്മദ് കുട്ടി, മുജീബ് റഹ്മാൻ നെയ്യത്തൂർ, എം. കെ ശിഹാബ്, കെ. ടി മുസ്തഫ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.
നാസർ ഹാജി മറുപടി പ്രസംഗം നടത്തി. ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇരു ഹറമുകൾ വിട്ട് പോകുന്നതിൽ വിഷമമുണ്ടെന്നും എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു ചെയർമാൻ അലവിക്കുട്ടി മുസ്ലിയാർ പുളിക്കൽ പ്രാർത്ഥനയും ഉപസംഹാര പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി പി. പി മുസ്തഫ സ്വാഗതവും ട്രഷറർ നാസർ മക്ക നന്ദിയും പറഞ്ഞു.