ജിദ്ദ: നഹ്ദ റിയൽകേരള സൂപ്പർകപ്പിൽ വെള്ളിയാഴ്ച ഫൈനൽ പോരാട്ടങ്ങൾ നടക്കും. എ ഡിവിഷൻ, ബി ഡിവിഷൻ ഫൈനലുകളാണ് ജിദ്ദ വസീരിയയിൽ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കുക.

നഹ്ദ ഹയ്‌പ്പർ മാർക്കറ്റ് ഗ്രൂപ്പ് നൽകുന്ന സൂപ്പർകപ്പിൽ മുത്തമിട്ട്
പ്രിന്റെക്‌സ് നൽകുന്ന ആ വലിയ കാഷ് പ്രൈസ് ആർക്ക് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ബി ഡിവിഷൻ ഫൈനലി രാത്രി 8 മണിക്ക് ആരംഭിക്കും. ശക്തരായ ന്യൂകാസിൽ എഫ്സി ശക്തരായ യാസ് അഫ്സിയുമായാണ് മത്സരം. ഇരു ടീമുകളിലുമായി സൗദിയിലെ പ്രഗൽഭ കളിക്കാർ അണിനിരക്കും.

രാത്രി 9 മണിക്ക് നടക്കുന്നത് ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ കാണാൻ കൊതിച്ച സ്വപ്ന ഫൈനൽ പോരാട്ടമാണ് നടക്കുന്നത്. റീം റിയൽ കേരളയും ഷറഫിയ ട്രേഡിങ് സാബിൻ എഫ്സിയുമാണ് എ ഡിവിഷൻ ഫൈനൽ. മത്സരത്തിൽ റീം റിയൽകേരള എഫ്സിക്കുവേണ്ടി കഴിഞ്ഞ സന്തോഷ് ട്രോഫിഫി ടോപ് സ്‌കോറർ റിസ്വാൻ അലി, കേരളപൊലീസ് താരം ജിപ്‌സൺ, യൂണിവേഴ്‌സിറ്റി താരങ്ങളായ റിൻഷിഫ്, രാഹുൽ രാമൻ, കണ്ണൻ തുടങ്ങിയ താരങ്ങൾ അണിനിരക്കും.

ഷറഫിയ ട്രേഡിങ് സാബിൻ എഫ്സിക്കുവേണ്ടി മുൻ സന്തോഷ് ട്രോഫി താരം അഫ്സൽ മുത്തു,
ഹൈദർബാദ് എഫ്സി താരം ഫഹീം, ബ്ലാസ്റ്റേസ് താരം അജിത്ത്ശിവൻ, അൽമദീന ചെറുപ്ലശ്ശേരി താരം ഷാനവാസ് എന്നിവരും അണി നിരക്കും. ഫൈനലിനോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറും. കാണികൾക്കായി പ്രത്യേക നറുക്കെടുപ്പും സംഘാടകർ ഒരുക്കിയിട്ടുണ്ട്.