- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മക്കയിൽ മരണപെട്ടു;അബ്ദുള്ളക്ക് മക്കയിൽ അന്ത്യ നിദ്ര
മക്ക : വിശുദ്ധ ഹജ്ജ് കർമ്മത്തിനായി കേന്ദ്ര കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബായൻ ചാലിൽ അബ്ദുല്ല (71) എന്നവരാണ് ബുധനാഴ്ച പുലർച്ചെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മക്കയിലെത്തി ഉംറ നിർവഹിച്ചതിന് ശേഷം ഇദ്ദേഹം രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. മക്കൾ: ജസീല, ജുമൈല, മരുമക്കൾ: അബ്ദുൽ ഗഫൂർ(സൗദി) ഷംസീൽ(UAE)
കൊൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൽ പൂർത്തിയാക്കുന്നതിനും മറ്റു മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നതിനും മക്കയിലെ ICF വെൽഫെയർ ടീം നേതൃത്വം നൽകി.ജമാൽ കക്കാട് ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, റഷീദ് വേങ്ങര,മുഹമ്മലി വലിയോറ, RSC ഹജ്ജ് വോളണ്ടിയർ ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ, ഷംസുദീൻ നിസാമി തുടങ്ങിയവരും ബന്ധുക്കളും ഹജ്ജിന് കൂടെ വന്നവരുമടക്കം വൻ ജനാവാലി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ മക്കയിൽ ഖബറടക്കുമെന്ന് മക്ക ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.