- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കണം: മാറാക്കര ഗ്ലോബൽ കെഎംസിസി
റിയാദ്: ഈദ്, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളിൽ അമിത ചാർജ് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം ആവശ്യപ്പെട്ടു. കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ കേരള സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അമിത നിരക്കിൽ നിന്നും പ്രവാസികളെ രക്ഷിക്കാൻ പ്രവാസികളുടെ പങ്കാളിത്തത്തോടെ എയർ കേരള ആരംഭിക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സഊദി എയർലൈൻസ്, എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികൾക്ക് കോഴിക്കോട് സർവീസ് പുനഃരാരംഭിക്കാൻ അനുമതി നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിവിധ മത - ജാതി - വർഗ ജന വിഭാഗങ്ങൾ ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഏക സിവിൽ കോഡ് ഒട്ടും പ്രയോഗികമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ആയതിനാൽ, ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി വിദ്യാർത്ഥികൾ വിജയിച്ച മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ ഉടനെ അനുവദിച്ചു പത്താം ക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും ഹയർ സെക്കണ്ടറി പഠനത്തിന് അവസരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. മാറാക്കര പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ പ്രവർത്തനം വർധിച്ചു വരുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ മക്ക ഹറം, മിന എന്നിവിടങ്ങളിൽ ഹാജിമാർക്ക് വേണ്ടി സേവനം ചെയ്ത മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി ഹജ്ജ് വളന്റിയർമാരെ ആദരിക്കാനും മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ മെമ്പർഷിപ്പ് & പ്രിവിലേജ് കാർഡിന്റെ രണ്ടാം ഘട്ടം ഉടനെ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കാടാമ്പുഴ മൂസ ഹാജി, ബഷീർ രണ്ടത്താണി എന്നിവരെ യോഗം അഭിനന്ദിച്ചു.
സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന യോഗം മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ശരീഫ് കരേക്കാട് ( ദുബായ് ) അധ്യക്ഷത വഹിച്ചു.ഷൗക്കത്ത് അലി മനയങ്ങാട്ടിൽ ( യു എ ഇ ), പി. എം ഹുസൈൻ (കുവൈറ്റ് ), നാസർ കാടാമ്പുഴ ( മക്ക), ബഷീർ നെയ്യത്തൂർ ( അൽ ഹസ ), പി. കെ മുസ്തഫ ( ലണ്ടൻ ), മുഹമ്മദ് കല്ലിങ്ങൽ (റിയാദ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഷറഫലി പുതുക്കുടി ( അബുദാബി ) പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ (ഖത്തർ ) സ്വാഗതവും സെക്രട്ടറി ഫൈസൽ മുനീർ നന്ദിയും പറഞ്ഞു.