- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ടാക്കിസ് മെഗാ ഷോ-2023' പോസ്റ്റർ പ്രകാശനം ചെയ്തു
റിയാദ് : ഒരു പതിറ്റാണ്ടിലേറെയായികലാകായിക സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യമേഖലയിൽ സജീവ സാന്നിധ്യമായി റിയാദിന്റെ സ്പന്ദനമായി മാറിയ സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ,കലാ, സാംസ്‌കാരിക വൈവിധ്യങ്ങൾക്ക് നിറം പകരാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 22ന് മെഗാ ഷോ-2023 സംഘടിപ്പിക്കും. വിന്റർ ടൈം കമ്പനി മുഖ്യ പ്രയോജകരായ 'റിയാദ് ടാക്കിസ് മെഗാ ഷോ 2023' യുടെ ആദ്യ പോസ്റ്റർ പ്രകാശനം മെമ്പർമാരുടെ സാന്നിധ്യത്തിൽ മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു.
വിന്റർ ടൈം കമ്പനി എം ഡി വർഗീസ് കെ ജോസഫ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊടുക്കാടിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷമീർ കലിംങ്കൽ സ്വാഗതവും , ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു .
സംഗീതലോകത്ത് വ്യത്യസ്ത ആലാപനത്തിലൂടെ ശ്രദ്ധ നേടിയ അരവിന്ദ് വേണുഗോപാൽ, സിന്ധു പ്രംകുമാർ, അവനി എസ് എസ്, അതുൽ നറുകര തുടങ്ങിയ ഗായകർ മെഗാ ഷോയിൽ അണിനിരക്കും. ഇതിനു പുറമെ റിയാദിലെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ രക്ഷാധികാരി അലി അലുവ, സഹ പ്രയോജകരായ സനു മാവേലിക്കര, ശങ്കർ കേശവൻ , മെഗാ ഫെസ്റ്റ് ചെയർമാൻ ഡൊമിനിക് സാവിയോ, ജോർജ് തൃശൂർ, ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ , കോഡിനേറ്റർ ഷൈജു പച്ച, ജോ കൺവീനർ സജീർ സമദ്, ഫിനാൻഷ്യൽ കൺവീനർ അനസ് കെ ആർ, കൺവീനർ വരുൺ പി വി, വൈസ് : പ്രസിഡണ്ട് നബീൽ ഷാ, വളന്റിയർ ക്യാപ്ടൻ റിജോഷ് കടലുണ്ടി, ഐ റ്റി കൺവീനർ അനിൽ കുമാർ തമ്പുരു, ഫൈസൽ കൊച്ചു, ജോണി തോമസ്, എന്നിവർ സംസാരിച്ചു , മെമ്പർമാർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു , 101 അംഗ സംഘടകസമിതിയും രൂപീകരിച്ചു.
മുഴുവൻ കലാസ്‌നേഹികളുടെയും സഹായ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിച്ചു ..