റിയാദ് : റിയാദ് ടാക്കീസും സഹറ ഫാമിലി റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച വാശിയേറിയ തീറ്റ മത്സരത്തിൽ സജീർ സമദ് ജേതാവായി , രണ്ടാം സ്ഥാനം യഹിയയും , മൂന്നാം സ്ഥാനം അൽഡി ജോർജും , നാലാം സ്ഥാനം സജിൽ ബാദുഷ , അമ്പാടി എന്നിവർ പങ്കിട്ടപ്പോൾ അഞ്ചാം സ്ഥാനം ബാവ കരസ്ഥമാക്കി.

എക്‌സിറ്റ് 17 സുലൈ സഹറ റസ്റ്റോറന്റിൽ നടന്ന തീറ്റ മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു , തുടർന്ന് റിജോഷ് കടലുണ്ടിയുടെ ആമുഖത്തോടെ നടന്ന സമ്മാനദാന ചടങ്ങിൽ റിയാദ് ടാക്കിസ് വൈസ് പ്രസിഡണ്ട് നബിൽ ഷ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു.

സഹാറ റെസ്റ്റോറന്റ് പ്രതിനിധികളായ അഷറഫ് കട്ടയിൽ , അഷ്ഹർ കട്ടയിൽ , അമീർ , നൗഷാദ് എന്നിവരും റിയാദ് ടാക്കിസ് രക്ഷാധികാരി അലിഅലുവ, ഉപദേശ സമിതിഅംഗങ്ങളായ നവാസ് ഒപ്പീസ് , ഡൊമിനിക് സാവിയോ , കോഡിനേറ്റർ ഷൈജു പച്ച , സനു മാവേലിക്കരഎന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

എൽദോ വയനാട് , അൻവർ യൂനൂസ് , നാസർ വലിയകത് , സാജിർ കാളികാവ് , ജോൺ തോമസ് , സോണി ജോസഫ് , ജോർജ് ത്രിശൂർ , സുദർശനകുമാർ , ജോണി തോമസ് , ജംഷി , ഫൈസൽ , മനു മൂപ്പൻ , കബീർ പട്ടാമ്പി , ജോസ് കടമ്പനാട് , ഷിജു ബഷീർ , അരുൺ , ജിൽജിൽ മാളവന , നിസാർ പല്ലികശ്ശേരി , എൽദോ ചെറിയാൻ , ഗോപാൽ , സൈദ് , നിജോഷ് ആർ എച് , റനീഷ് ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.ഉമ്മർ അലി അവതാരകനായി മത്സരങ്ങൾ നിയന്ത്രിച്ചു , അനസ് വള്ളികുന്നം നന്ദി പറഞ്ഞു.