ദമ്മാം: അന്തരിച്ച നവയുഗം സാംസ്കാരികവേദി ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ സ്മരണയ്ക്കായി നവയുഗം ദല്ല മേഖല കമ്മിറ്റി സംഘടിപ്പിച്ച സനു മഠത്തിൽ മെമോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്, സൗദി കിഴക്കൻ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച അനുഭവമായി ആവേശകരമായി സമാപിച്ചു.

കടുത്ത ചൂടിനേയും അവഗണിച്ചു ഒഴുകിയെത്തിയ പ്രവാസി കായികപ്രേമികളെ സാക്ഷി നിർത്തി, ദമ്മാം ഗുഖ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലാക്ക്‌ബേൺ ടീമിനെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി യുണൈറ്റഡ് ദമ്മാം വിജയികളായി.

വിജയികൾക്ക് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും, റണ്ണർ അപ്പിന് ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലവും ട്രോഫി സമ്മാനിച്ചു.

ടൂർണ്ണമെന്റ് വിജയികൾക്ക് കൂൾഗേറ്റ് എസി & റെഫ്രിജറേറ്റർ കമ്പനി പ്രതിനിധി നിയാസും, റണ്ണർ അപ്പിന് അസസ് അൽ ഖലീജ് കമ്പനി പ്രതിനിധി വിനീഷും ക്യാഷ് പ്രൈസ് സമ്മാനിച്ചു.

ടൂർണ്ണമെന്റ് സമാപന സമ്മേളനം നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രകമ്മിറ്റിഅംഗം സഹീർഷാ എന്നിവർ ആശംസപ്രസംഗം നടത്തി. നവയുഗം നേതാക്കളായ ബിജു വർക്കി, ഷിബു കുമാർ, രാജൻ കായംകുളം, ബിനു കുഞ്ഞ്, റെജിൻ, ഷിബു മുഹമ്മദ്, സാബു, മധുകുമാർ, ശരണ്യ എന്നിവർ പങ്കെടുത്തു.

മികച്ച ബാറ്റ്‌സ്മാൻ ആയി QRCC ടീമിലെ സുബിനും, മികച്ച ബൗളർ ആയി ബ്ലാക്ക്‌ബൺ ടീമിലെ ഷാഹിദും, മാൻ ഓഫ് ദി സീരീസ് ആയി യുണൈറ്റഡ് ദമ്മാമിലെ അനൂപും തെരഞ്ഞെടുക്കപ്പെട്ടു.

നവയുഗം കേന്ദ്രകമ്മിറ്റി കുടുംബവേദി പ്രസിഡന്റ് മണിക്കുട്ടൻ, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാർ മേഖല ജോയിന്റ് സെക്രട്ടറി വർഗ്ഗീസ്, സ്പോർട്സ് സെക്രട്ടറി സന്തോഷ് ചങ്ങോലിക്കൽ, ദമാം മേഖലാ പ്രസിഡന്റ് തമ്പാൻ നടരാജൻ, നൈഷു എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

ടൂർണമെന്റിന് നവയുഗം നേതാക്കളായ റി ച്ചു, സനൂർ, ജയേഷ്, റഷീദ്, ഷിജു, അനിൽ, റഷീദ് പെരുമ്പാവൂർ, സിനിൽ, ഷാജഹാൻ, ജിൽസൻ എന്നിവർ നേതൃത്വം നൽകി.