സിഎഫ്, റിയാദിനു കീഴിൽ, ഉമ്മുൽഹമാം സെക്ടർ തിളക്കം എന്ന ശീർഷകത്തിൽ 18-ഓഗസ്റ്റിനു സഹാഫ ഇസ്തിറാഹയിൽ സെക്ടർ ക്യാമ്പ് സങ്കടിപ്പിച്ചു.

സിദ്ദീഖ് അഹ്‌സനി യുടെ (സെക്ടർ പ്രസിഡണ്ട്) അദ്യക്ഷതയിൽ ചേർന്ന ക്യാമ്പ് അഷ്‌റഫ് ഓച്ചിറ (സെൻട്രൽ പ്രൊവിൻസ്) ഉദ്ഘാടനവും നിർവഹിച്ചു.തുടർന്ന് നടന്ന വിവിധ സെക്ഷനുകൾക്ക് സെൻട്രൽ നേതാക്കളായ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, അബ്ദുല്ലത്തീഫ് മാണിയൂർ എന്നിവർ നേതൃത്വം നൽകി, കൂടാതെ സെക്ടറിനു കീഴിലെ സഹാഫ, അകീക്, മൽഗ എന്നീ യൂണിറ്റുകളിലെ ഭാരവാഹികളും സംഘടനാ ക്ലാസിൽ പങ്കെടുത്തു.നൗഷാദ് ഒറ്റപ്പാലം സ്വാഗതവും, മൂസ മുസ്ലിയാർ നന്ദിയും അറിയിച്ചു.