- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രയാൻ-3ന്റെ വിജയം ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ നേർന്ന് റിയാദ് ടാക്കീസ്
ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്രഹാസം വിരിച്ച ചന്ദ്രയാൻ 3 ന്റെ അണിയറ പ്രവർത്തകർക്കും ഐഎസ്ആർഒക്കും അഭിനന്ദനങ്ങൾ നേർന്ന് കൊണ്ടും , വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് പ്രഗ്യാനന്ദയുടെ വമ്പൻ പ്രകടനവും കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദകൂട്ടായ്മയായ റിയാദ് ടാക്കീസ് ഹറാജ് മദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ആഘോഷരാവ് സംഘടിപ്പിച്ചു .
റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീൽ ഷാ അധ്യക്ഷത വഹിച്ച സാംസ്‌കാരിക ചടങ്ങിൽ ഉപദേശസമിതിഅംഗം സലാം പെരുമ്പാവൂർ ആമുഖ പ്രഭാഷണം നടത്തി , സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു .അൽ മദീന ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ , സാംസകാരിക ജീവകാരുണ്യ പ്രവർത്തകൻ സലാം ടി വി എസ് , സനു മാവേലിക്കര , ഫാറുഖ് കൂവൽ , ബാസിൽ , ഷൈജു പച്ച , ഷമീർ കല്ലിങ്കൽ ,ഫൈസി കൊച്ചു , ഷംനാസ് അയൂബ് , ഹരി , സുനിൽബാബു എടവണ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു , ഡൊമിനിക് സാവിയോ നന്ദി പറഞ്ഞു , അഭിമാന നിമിഷങ്ങൾ പ്ലേകാർഡിൽ ഉയർത്തി , കെയ്ക്ക് മുറിച്ചും , മധുരവിതരണവുമുണ്ടായി .
ഇന്ത്യയുടെ അഭിമാനം വാനോളംഉയർത്തി ചന്ദ്രയാൻ 3 ദൗത്യം വിജയം കൈവരിച്ചത്തോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യക്ക് മാറാനും , ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി സ്വന്തമാക്കാനുംഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും ,ഇന്ത്യൻ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പുതിയ നാഴികകല്ല് സ്ഥാപിക്കാൻ സാധിച്ചത്
ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവുംആത്മാർത്ഥതയോടെ യുള്ള നിരന്തര പരിശ്രമവും ദീർഘവീക്ഷണത്തോടെയുള്ള മുന്മേധാവികളുടെയും രാഷ്ട്രശില്പികളുടെയും സംഭാവന കൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു .
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ചെസ്സിലെ അഭിമാനം പ്രഗ്യാനന്ദയെ ചടങ്ങിൽ അഭിനന്ദിച്ചു ,പ്രതിഭാ ശാലിയായ കൗമാരക്കാരന്റെ നിരന്തര അധ്വാനത്തിന്റെ ഫലമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ടതെന്നും , മികച്ച പ്രകടനം കാഴ്ചവെച്ച് ടൈംബ്രെക്കറിൽ കീഴടങ്ങിയ പ്രഗ്യാനന്ദ ഭാവിയിൽ ലോക ചെസ്സ് കിരീടത്തിൽ മുത്തമിടുമെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മൾ മാതൃകയാക്കണമെന്നും സാധാരണ കുടുംബത്തിൽ ജനിച്ച പ്രഗ്യാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്രക്ക് രാജ്യം കൂടെയുണ്ടാകുമെന്നും .പ്രഗ്യാനന്ദയുടെ വിജയത്തിന്റെ പടവുകൾ വെട്ടികൊടുക്കുന്ന അമ്മ നാഗലക്ഷമി . ശക്തിയും പിന്തുണയുമായി കൂടെയുള്ള പോളിയോ ബാധിതനായ പിതാവ് രമേശ് ബാബു , വീട്ടിൽ ചെസ് കളിക്കാൻ സഹായിക്കുന്ന സഹോദരി ആർ വൈശാലി ഉൾപ്പെടുന്ന കുടുംബത്തിന് അവർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു,
അനസ് വള്ളികുന്നം , നസിർ അൽഹൈർ , സാജിദ് നൂറനാട് , ഹരി കായംകുളം , എൽദോ വയനാട് ,ഷൈജു നിലമ്പൂർ , സോണി ജോസഫ് , ജംഷി , ജോണി തോമസ് , ഷഹനാസ് ,ഷാനവാസ് , സുൽഫി കൊച്ചു , അൻവർ യൂനുസ് , ഉമ്മർ അലി അക്‌ബർ ,സുദീപ് , സനൂപ് രയരോത്ത് , സരൂപ് ഉണ്ണി , ഹരീഷ് , ഷംനാദ് കുളത്തുപ്പുഴ ,ഹാരിസ് ചോല , ജോർജ് തൃശൂർ , നാസർ വലിയകത്ത് , കൃഷ്ണകുമാർ അരവിന്ദ് , ഫൈസൽ , റിനീഷ് ഡൊമിനിക് , സജീവ് കെ വി , സനോജ് നിലമ്പൂർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.