- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊയോട്ടയിലെ മലയാളി കൂട്ടായ്മ പൊന്നോണതനിമ'എന്നപേരിൽ ഓണാഘോഷം നടത്തി
സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ടൊയോട്ടയിലെ മലയാളി കൂട്ടായ്മ 'പൊന്നോണതനിമ'എന്നപേരിൽ കേരള തനിമയോടെ 2023 ലെ ഓണാഘോഷം നടത്തി.ജിസാൻ മേഖലയിലെ വിവിധ കമ്പനികളിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 200 ഓളം ആളുകൾ പൊന്നോണതനിമയുടെ ആഘോഷങ്ങളിൽ പങ്ക് ചേർന്നു.
അത്ത പൂക്കളം ഒരുക്കിയും, ഓണ പാട്ടുകൾ ആലപ്പിച്ചും, നൃത്ത ചുവടുകൾ വെച്ചും, വടം വലി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും, വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയും ബംബർ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയിതും നല്ല നാടൻ തനിമയോടുകൂടി തന്നെ ഓണാഘോഷം ജിസാനിൽ സംഘടിപ്പിക്കുവാൻ സംഘാടകർക്ക് സാധിച്ചു.ജിസാനിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കാന്മാരായ ഹാരിസ് കല്ലായി, ദേവൻ, ഷംസു പൂകൂട്ടൂർ, താഹ കൊല്ലേത്ത്, ജിലൂ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജോഫി കൂട്ടിക്കൽ, ഹരി ഹരിപ്പാട്, മനു കൊല്ലം, അനിൽ അമ്പാടി, ഗിരീഷ് നീലഗിരി, നസീഫ്, ഹാഷിം പെരുമ്പാവൂർ, വിപിൻ വൈക്കം, വിനോദ് ഇടപ്പള്ളി, , ജെയിസൻ ത്രിശൂർ, ബേസിൽ, പ്രമോദ്, നിദീഷ് നാരായണൻകുട്ടി, സുമേഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
രാവിലെ 9 മണിക്ക് ഫുക്ക ഔഡിറ്റോറിയത്തിൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകുന്നേരം 6 മണിയക്ക് സമ്മാനദാനത്തോടെ പരിയവസാനിച്ചു.