മക്ക:രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു ' ബഹുസ്വരതയാണ് ഉറപ്പ് ' എന്ന ശീർഷകത്തിൽ മക്ക icf ന് കീഴിലെ കിസ്-വത്തുൽ കഅബ സെക്ടർ പൗര സഭ ചേർന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം നമ്മളൊന്നിച്ചു ജീവൻ പകരം നൽകി നേടിയതാണെന്നും ആരെയും അപര വത്കരിച്ചു സ്വാതന്ത്ര്യത്തിന്റെ ആസ്വാദനം ചില കുബുദ്ദികളായ ആളുകളിലേക്ക് മാത്രം ചുരുക്കി കളയാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്നും എല്ലാ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും പൗര സഭ ഉൽഘാടനം ചെയ്തു സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി ഓർമ്മപ്പെടുത്തി.

ഇന്ത്യക്ക് പുറത്തു താമസിക്കുന്ന പ്രവാസികൾ ഇന്ത്യയുടെ ജനാതിപത്യ മൂല്യങ്ങളും ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും സുഖന്ധങ്ങളുമാണ്പ്രചരിപ്പിക്കേണ്ട അതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.ഓവർസീസ് കൊണ്‌ഗ്രെസ്സ് പ്രതിനിധി സാകിർ ഹുസൈൻ, രിസാല സ്റ്റഡി സർക്കിൾ പ്രതിനിധി അനസ് മുബാറക് സംസാരിച്ചു.സെക്ടർ പ്രസിഡന്റ് അബൂബക്കർ ലത്തീഫി ഭരണ ഘടനയുടെ ആമുഖം വായിച്ചു.കൂട്ടമായ ദേശീയ ഗാന ആലാപനത്തിന് മുഹമ്മദലി വലിയോറ നേതൃത്വം നൽകി.ചടങ്ങിൽ സിദ്ദിഖ് പെരുന്തല്ലൂർ,മൊയ്ദീൻ കുട്ടി വൈലത്തൂർ, നസീർ കൊടുവള്ളിസംബന്ധിച്ചു. ഹംസ കണ്ണൂർ സ്വാഗതവും നിസാർ കണ്ണൂർ നന്ദിയും പറഞ്ഞു