- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് എക്സ്‌പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണം
റിയാദ്: മലബാറിലെ പ്രമുഖ റെയിൽവേ സ്റ്റേഷൻ ആയ കുറ്റിപ്പുറത്ത് വന്ദേ ഭാരത് എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. കോട്ടക്കൽ മണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ റെയിൽവേ യാത്രക്ക് ആശ്രയിക്കുന്നത് കുറ്റിപ്പുറം സ്റ്റേഷനാണ്. പ്രശസ്തമായ കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കൽ ജുമാ മസ്ജിദ്, കുറ്റിപ്പുറം എഞ്ചിനീയറിങ് കോളേജ്, വളാഞ്ചേരി മർകസ് എന്നിവയെല്ലാം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ദിനേന നൂറുകണക്കിന് യാത്രക്കാർ റെയിൽവേ യാത്രക്ക് ആശ്രയിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആധുനിക വൽക്കരിക്കണമെന്നും വന്ദേ ഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ കെഎംസിസി മെമ്പർമാർക്കും നോർക്ക ഐ ഡി കാർഡ് എടുക്കുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗമാവാനും വേണ്ടി ഒരു മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്യാമ്പയിൻ നടത്താൻ യോഗം തീരുമാനിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തകരുടെ ആരോഗ്യ പരിപാലനത്തിനും മാനസിക ഉല്ലാസത്തിനും വേണ്ട സ്പോർട്സ് - ഗെയിംസ് സംഘടിപ്പിക്കുന്നതിന് വേണ്ടി മണ്ഡലം കെഎംസിസിക്ക് കീഴിൽ സ്പോർട്സ് വിങ് യോഗത്തിൽ വെച്ച് രൂപീകരിച്ചു.
വാദീ ഹനീഫ തടാകത്തിന് സമീപം വെച്ച് നടന്ന യോഗത്തിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൂവ്വാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കുറ്റിപ്പുറം, ഇല്യാസ്. എൻ. കെ, മജീദ് ബാവ, ഇസ്മായിൽ പൊന്മള, മുഹമ്മദ് ദിലൈബ്, പി . മുഹമ്മദ് നിസാർ, മുഹമ്മദ് ഹാഷിം, അബ്ദുൽ ഗഫൂർ, യൂനുസ് അലി, മുഹമ്മദ് കല്ലിങ്ങൽ, ഫൈസൽ എടയൂർ, ഹുസൈൻ പാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ശുഐബ് മന്നാനി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.