ജിദ്ദ: അന്താരാഷ്ട്ര മര്യാദകളും മുഴുവൻലംഘിച്ചുകൊണ്ട് ഫലസ്തീൻ ജനതക്ക് മേൽ ഇസ്രയേൽ കാണിക്കുന്ന അക്രമവും അധിനിവേശവും മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ജി.സി.സി കെ.എം.സിസി പേങ്ങാട് ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. ഭക്ഷണവും വെള്ളവും വെളിച്ചവുംവരെ നിഷേധിച്ചുകൊണ്ട് അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ആതുരാലയങ്ങൾപോലും തകർത്തു നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നുതള്ളുന്ന നടപടി ക്കെതിരെ കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ഗഫൂർ കള്ളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ അബ്ദുല്ല മദീന ഉദ്ഘാടനം ചെയ്തു.
സലീംകൊല്ലോളി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.കെടി ശക്കീർ ബാബു, ടി അഹമ്മദ്, പികെ അസീസ്, ബദറു പേങ്ങാട് സംസാരിച്ചു.നിയാസ് പി സ്വാഗതവും മുഷ്താഖ് പേങ്ങാട് നന്ദിയും പറഞ്ഞു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ 2023-24വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:അബ്്ദുള്ള. ടി മദീന (മുഖ്യരക്ഷാധികാരി), കള്ളിയിൽ ഗഫൂർ ദുബൈ (ചെയ.), ഹബീബ് പി ജിദ്ദ(സീനിയർ വൈസ് ചെയർമാൻ), ഫിറോസ് കെവി ജുബൈൽ, നിയാസ് പി റിയാദ്, മുജീബ് കളത്തിങൽ കുവൈത്ത്, കബീർ പി ജിദ്ദ (വൈ. ചെയ.), മുഷ്താഖ് പേങ്ങാട് (ജന. കൺ.), ജിംഷാദ് അഹമ്മദ് ടി ദമ്മാം (വർക്കിങ് കൺവീനർ), റഫീഖ് കള്ളിയിൽ റിയാദ്, ഹനീഫ കുവൈത്ത്, സിനിയാസ് അജ്മാൻ, കുഞ്ഞി ബാവ (ജോ.കൺവീനർ), ഉസ്മാൻ കെ.എം ദമ്മാം (ട്രഷ.) എ.കെ ബിച്ചു ഷാർജ (വെൽഫയർ വിങ് ചെയർമാൻ ), കള്ളിയിൽ സുബൈർ (വെൽഫയർ വിങ് കൺവീനർ), നാസർ എം (ടെക്‌നിക്കൽ & മീഡിയ വിങ് ചെയർമാൻ), സിറാജ് ചേർങ്ങോട്ടിൽ (കൺവീനർ), ഇ.ഹസ്സൻകോയ (ചീഫ് കോ ഓഡിനേറ്റർ),

മജീദ് ഘാന, ശാലു അബുദാബി, റഫീഖ് അബുദാബി, റഫീഖ് കളത്തിങ്ങൽ, എ.കെ സലീം (എക്‌സിക്യുട്ടീവ്), സഹീർ ബാബു റിയാദ് (ചീഫ് അഡ്‌മിൻ)