- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനിലെ ഇസ്‌റാഈൽ കിരാതവാഴ്ച ലോകമനസ്സാക്ഷിയോടുള്ള വെല്ലുവിളി, പ്രാർത്ഥനയെന്ന ആയുധം പുറത്തെടുക്കുക: സമസ്ത ഇസ്ലാമിക് സെന്റർ സഊദി
റിയാദ്: ഇസ്‌റാഈലിന്റെ കിരാതവാഴ്‌ച്ച ലോകമനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും ഒന്ന് പ്രതിഷേധിക്കാൻ പോലും കഴിയാതെ കത്തിച്ചാമ്പലാക്കുന്ന ഈ നരനായാട്ട് കണ്ടില്ലെന്ന് നടിക്കുന്ന ലോക സമൂഹം വലിയൊരു ചോദ്യചിഹ്നമായി മാറിയെന്നും സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
കരയാൻ കണ്ണീർ പോലും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി മനമുരുകിയുള്ള പ്രാർത്ഥനയാണ് മുന്നിലുള്ളതെന്നും എല്ലാ സദസുകളിലും നിസ്‌കാരങ്ങളിലും ഇവർക്കായി പ്രാർത്ഥന നടത്തണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു. മുഴുവൻ അന്താരാഷ്ട്ര മര്യാദകളും മുഴുവൻ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ജനതക്ക് മേൽ ഇസ്‌റാഈൽ കാണിക്കുന്ന അക്രമവും അധിനിവേശവും മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവും വരെ നിഷേധിച്ചുകൊണ്ട് അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സാധാരണക്കാരുടെ വീടുകളും ആതുരാലയങ്ങൾപോലും തകർത്തു തരിപ്പണമാക്കി നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നുതള്ളുന്ന നടപടിക്കെതിരെ ലോകമനസാക്ഷി ശക്തമായി രംഗത്തെത്തണമെന്നും ഓരോരുത്തരും പ്രാർത്ഥനകളിൽ ഫലസ്തീൻ ജനതയെ ഉൾപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപെട്ടു.
പ്രസിഡന്റ് സയ്യിദ് ഉബൈദുല്ലാഹ് തങ്ങൾ അൽ ഹൈദ്‌റൂസി അധ്യക്ഷത വഹിച്ചു. ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി അബ്ദുർ റഹ്മാൻ മൗലവി അറക്കൽ സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.