- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നും കമ്മ്യുണിസ്റ്റ് ആദർശങ്ങളിൽ ഇഛാശക്തിയോടെ ഉറച്ചു നിന്ന നേതാവായിരുന്നു കാനം രാജേന്ദ്രൻ : നവയുഗം
അൽഹസ്സ: കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കുകയും, എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചു നില്ക്കുകയും, ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന സിപിഐ സംസ്ഥാന സെക്രെട്ടറി സഖാവ് കാനം രാജേന്ദ്രന്റെ അകാല വിയോഗം, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം പറഞ്ഞു.
നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി സംഘടിപ്പിച്ച സഖാവ് കാനം രാജേന്ദ്രൻ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുബാറസ് നെസ്റ്റോ ഹാളിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗതിൽ നവയുഗം അൽഹസ്സ മേഖലാ പ്രസിഡന്റ് സുനിൽ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നവയുഗം മേഖല രക്ഷാധികാരി സുശീൽ കുമാർ യോഗത്തിൽ സ്വാഗതം പറഞ്ഞു. നവയുഗം ഹരത്ത് യൂണീറ്റ് സെക്രട്ടറി അരുൺ ഹരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
അൽഹസ്സയിലെ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ചന്ദ്രബാബു കടയ്ക്കൽ (നവോദയ), ഉമ്മർ കോട്ടായിൽ (ഒ.ഐ.സി.സി), അഷറഫ് ഗസാൽ (കെ.എം.സി.സി), മുഹമ്മദ് അനസ് (തനിമ), നവയുഗം ഷുക്കേക്ക് യൂണിറ്റ് സെക്രട്ടറി ബക്കർ എന്നിവർ യോഗത്തിൽ കാനം രാജേന്ദ്രനെ അനുസ്മരിച്ചു സംസാരിച്ചു.
നവയുഗം മേഖല ജോയിൻ സെക്രട്ടറി വേലൂരാജൻ യോഗത്തിൽ നന്ദി അറിയിച്ചു.