- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ദമ്മാമിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹിയ്യ മദ്‌റസ 'സർഗ്ഗ ശലഭം 2024''സംഘടിപ്പിച്ചു'
സി ഐ ഇ ആർ മലയാളം സിലബസ് പ്രകാരം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ദമ്മാമിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹിയ്യ മദ്‌റസ 'സർഗ്ഗ ശലഭം 2024'' എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു .
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം പ്രസിഡന്റ് വഹീദുദ്ധീൻ സർഗ്ഗ ശലഭം ഉദ്ഘാടനം നിർവ്വഹിച്ചു . ഓമന മക്കൾക്ക് വിരസ ഓർമ്മകളാകേണ്ടിയിരുന്ന പ്രവാസ ലോകത്തെ പഠന കാലഘട്ടം ഓർമ്മചെപ്പുകളിൽ എന്നെന്നും ഓർത്തെടുക്കാവുന്ന ഒരു പിടി വർണ്ണശഭളങ്ങളായ മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്ന സർഗ്ഗ മേളകൾ തുടർ കാലങ്ങളിലും നടത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി .
മദ്‌റസ കൺവീനർ അനസ് അബ്ദുസ്സമദ് സ്വാഗതവും നസ്‌റുല്ല കൊല്ലം അധ്യക്ഷതയും വഹിച്ചു .
കലാ കായിക സർഗ്ഗ ശേഷികൾ ദൈവാനുഗ്രഹങ്ങളാണെന്നും അവ പരിപോഷിപ്പിച്ച് സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തുന്നതിലൂടെ നന്മയുടെ വെളിച്ചത്തിൽ വഴി നടക്കാൻ പുതു തലമുറയെ പ്രാപ്തമാക്കുകയാണ് ഇത്തരം വേദികളെന്ന് അദ്ദേഹം സ്വാഗത ഭാഷണത്തിൽ പറഞ്ഞു .
ഖുർആൻ പാരായണം , മാപ്പിള പാട്ട് ,ഇസ്ലാമിക ഗാനം , ഹിഫ്‌ള് , അദ്കാർ തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.
വിദ്യാർത്ഥകളുടേയും രക്ഷിതാക്കളുടേയും ഒപ്പന , കോൽക്കളി , ദഫ് മുട്ട് , ഗാന ശിൽപം , നാടകം തുടങ്ങിയ വൈവിധ്യങ്ങളായ കലാ പരിപാടികൾ സർഗ്ഗ ശലഭം പ്രോഗ്രാമിന് കൂടുതൽ മിഴിവേകി .
സൈനബ ഉമ്മർ , ഷാഹിന അശ്ക്കർ , ഷാഹിദ സ്വാദിക് , സമീറ റഫീഖ് , നൂറാ ഹുസൈൻ , മുഹ്‌സിന മുസമ്മിൽ , നസ്ല അസീസ് , ഹലീമ ടീച്ചർ , മുജീബുറഹ്മാൻ കുഴിപ്പുറം , ഇഖ്ബാൽ സുല്ലമി ചെറുവാടി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി .
ഷബീർ ചിറമ്മൽ , ഷാജി കാരുവാറ്റ , നൗഷാദ് കൊല്ലം , അൻഷാദ് കാവിൽ, ഷിയാസ് മീമ്പറ്റ , നൗഷാദ് കോഴിക്കോട് , സുനീർ നെല്ലായ,അഷ്‌റഫ് കടലുണ്ടി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ നവോന്മേഷമാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് നന്ദി പ്രസംഗത്തിൽ ജമാൽ കൈപ്പമംഗലം സദസ്സിനെ ഉണർത്തി.യൂസുഫ് കൊടിഞ്ഞി , ബിജു ബക്കർ , സമീർ പി എച്ച് എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു .