ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റും ദളിത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ. പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് പാര്‍ട്ടിക്കും ദളിത് സമൂഹത്തിനും ഉണ്ണികൃഷ്ണന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ്. മുസ്ലിം ലീഗിന്റെ ആദര്‍ശം ഉള്‍ക്കൊണ്ടു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം ദളിത് പിന്നോക്ക സമൂഹത്തിന്റെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിക്ക് വേണ്ടി വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കഴിവ് തെളിയിച്ച ഉണ്ണി കൃഷ്ണന്‍ മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും മുസ്ലിം - ദളിത് ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്നും ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മയില്‍ മുണ്ടു പ്പറമ്പ് ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.