ദമ്മാം: ഫ്‌ലൈറ്റുകള്‍ സമയക്രമം പാലിയ്ക്കാതെയും, പലപ്പോഴും ക്യാന്‍സല്‍ ചെയ്തും എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിയ്ക്കുകയാണ്. ഒരു പ്രൊഫഷണല്‍ കമ്പനിയെപോലെ പെരുമാറി, കസ്റ്റര്‍മാര്‍മാരോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ എയര്‍ ഇന്ത്യ അവസാനിപ്പിയ്ക്കണമെന്നു നവയുഗം സാംസ്‌ക്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളില്‍ നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവയുഗം സൈഹാത്ത് യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു.

ജയേഷ് രക്തസാക്ഷി പ്രമേയവും, ജാവേദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈന്‍ സ്വാഗതം ആശംസിച്ചു.
നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി.

സൈഹാത്ത് യൂണിറ്റ് ഭാരവാഹികളായി ഹുസൈന്‍ (രക്ഷാധികാരി), ജാവേദ് (പ്രസിഡന്റ്), വിപിന്‍, അനീഷ് (വൈസ് പ്രസിഡന്റ്മാര്‍), ജയേഷ് (സെക്രട്ടറി), നിവിന്‍, ഇര്‍ഷാദ് (ജോയിന്റ് സെക്രെട്ടറിമാര്‍), ഷമീം (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

നവയുഗം നേതാക്കളായ വര്‍ഗ്ഗീസ്, രാജന്‍ കായംകുളം, റഷീദ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി