സൗദി : ഹഫർ അൽ ബത്തിനിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വിവിധ സ്ഥലങ്ങളിൽ മരണപ്പെട്ട നാല് ഉത്തർപ്രദേശ് സ്വദേശി കളുടെ മൃതദേഹം ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുകയും രണ്ടുപേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ഹഫറിൽ സംസാരിക്കുകയും ചെയ്തു.

മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുന്നതിനിടയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട സത്യ നാരായണന്റെയും ഹൃദയാഘാതം മൂലം മരണപ്പെട്ട മുഹമ്മദ് അജാസിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുകയും,ഹൃദയാഘാതം മൂലം മരണപ്പെട്ട മുഹമ്മദ് റാസ, മുഹമ്മദ് ഇസാർഖാൻ . എന്നിവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ഹഫറിൽ സാംസ്‌കരിക്കുകയുമാണ് ചെയ്തത്