മക്ക: കേന്ദ്ര കമ്മറ്റി വഴി ഹജ്ജിനെത്തിയ തിരൂർ വടക്കന്മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി എന്നവരുടെ ജനാസ ഹറം ശരീഫിലെ നിസ്‌കാര ശേഷം നിരവധി ആളുകളുടെ സാന്നിധ്യത്തിൽ മക്കയിൽ മറവ് ചെയ്തു.

അറഫയിൽ നിന്ന് മടങ്ങി മുസ്ദലിഫയിലെ രാപ്പാർക്കൽ കഴിഞ്ഞു പെരുന്നാൾ ദിനം കല്ലേറിനായി ജമ്രയിൽ എത്തിയ നേരം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.ഭാര്യ ഖദീജയും അദ്ദേഹത്തോടൊപ്പം ഹജ്ജിന് ഉണ്ടായിരുന്നു.

ജനാസയെ ഖാദിമുൽ ഹുജ്ജാജുകളായ ആബിദ് കോതമംഗലം, നിലൂഫർ ഇരുമ്പുഴി, അബ്ദു റസാഖ് പേരാമ്പ്ര എന്നിവർ അനുഗമിച്ചു.മക്കൾ : ഫിറോസ്, ഫവാസ്, ഫാഇസ്, ആഇഷ ഫർസിയ
മരുമക്കൾ : ഷംനാസ് മണൽ പറമ്പിൽ, സഅദിയ മുറിവായിക്കൽ, റിൻഷാന നെട്ടംചോല.

മരണനന്തര ചടങ്ങുകൾക്ക് ICF RSC ഹജ്ജ് വളണ്ടിയർ കോർ ഭാരവാഹികളായ ഹനീഫ് അമാനി, ഷാഫി ബാഖവി, അനസ് മുബാറക്, റഷീദ് അസ്ഹരി, കബീർ പറമ്പിൽ പീടിക, സുഹൈർ കോതമംഗലം, ഷഫീക് സഖാഫി എന്നിവർ നേതൃത്വം നൽകി..