- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് പേരും മലപ്പുറം സ്വദേശികൾ; അപകടം ബുറൈദയ്ക്ക് സമീപം
സൗദി തലസ്ഥാന നഗരമായ റിയാദിൽനിന്ന് 431 കിലോമീറ്ററകലെ ഖസീം പ്രവിശ്യയിൽ ബുറൈദയ്ക്ക് സമീപം അൽറസിൽ ഇന്ന് പുലർച്ചെയുണ്ടായ വഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ് മരിച്ചത്.
ഖസീം പ്രവിശ്യയിൽ ബുറൈദക്ക് സമീപം അൽറസിലെ നബ്ഹാനിയയിൽ വെള്ളിയാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം.റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. ഇവർ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വൺ വാൻ അപകടത്തിൽ പെട്ടത്.
രണ്ട് സ്ത്രീകൾ പരിക്കുകളോടെ അൽറസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികൾക്കും സാരമായ പരിക്കുകളുണ്ട്. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുൾപ്പടെ 12 പേർ വാനിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈൻ. ഹുറൈംലയിൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാൽ. അപകടത്തിൽ പരിക്ക് പറ്റിയ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. അൽറസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീർ മങ്കട, റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട