റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളായ പ്രവാസികളുടെ തൊഴിൽ മാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളിൽ ഓൺലൈനായി പൂർത്തീകരിക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സ് (ജവാസാത്ത്) ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

സർവീസ് ട്രാൻസ്ഫർ അപ്രൂവൽ സർവീസിലൂടെ ഗാർഹിക തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ മാറ്റം അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. അബ്ഷിർ പോർട്ടൽ വഴിയാണ് തൊഴിൽ മാറ്റത്തിനുള്ള നടപടികൾ പൂർത്തീകരിക്കേണ്ടത്. പോർട്ടലിൽ പ്രവേശിച്ച് മൈ സർവീസസ് (ഖിദ്മത്തീ) എന്നതിലൂടെ സർവീസസ് തെരഞ്ഞെടുക്കണം.

ശേഷം പാസ്‌പോർട്ട്‌സ് എന്ന മെനുവിൽ അപ്രൂവൽ ഫോർ ട്രാൻസ്ഫർ ഓഫ് സർവീസസ് എന്ന ഓപ്ഷനുണ്ടാവും. ഈ സംവിധാനത്തിലൂടെ ഏഴ് ദിവസത്തിനുള്ളിൽ തന്നെ ജോലി മാറ്റത്തിനുള്ളിൽ അപ്രൂവൽ നൽകണമെന്നും ജവാസാത്ത് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു