- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് ഉനൈസയിലെത്തി 10 ദിവസം പിന്നിടുമ്പോൾ
ള്റിയാദ്: സന്ദർശന വിസയിൽ 10 ദിവസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ എത്തിയ മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദ് (53) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ഷാഹുൽ ഹമീദ് കുഴഞ്ഞുവീണത്. ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിനാണ് ഇദ്ദേഹം ബിസിനസ് വിസയിൽ ഉനൈസയിൽ എത്തിയത്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മരണാനന്തരമുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. തുടര്ന്ന് ഉനൈസ മുറൂജ് മഖ്ബറയിൽ ഖബറടക്കി. ;മാതാവ് - ഫാത്തിമ, ഭാര്യ - നസീമ, മക്കൾ - നഷാദ്, നാഷിദ.
Next Story