- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി _ട്വന്റി ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി റിയാദ് ടാക്കിസ്
റിയാദ് : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കോടിക്കണക്കിന് ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങള്‍ പൂവണിയിച്ച് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത് ആഘോഷമാക്കി കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ,
വെസ്റ്റിന്റീസിലെ ബര്‍ബഡോസ് കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ ടി-ട്വന്റി ലോകകപ്പ് ഫൈനല്‍ നടക്കുമ്പോള്‍ റിയാദ് മുറബ്ബ അവന്യു മാളില്‍ വലിയ സ്ക്രീനില്‍ മത്സരം കാണാന്‍ ഒത്തുകൂടി തുടങ്ങിയ ആവേശരാവ് പിറ്റേന്ന് സാംസ്കാരിക ചടങ്ങോട് കൂടിയാണ് സമാപിച്ചത് .സൗദി പൗരന്മാരും ഇന്ത്യന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു .
ഹറാജ് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ ജോയന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു സ്വാഗതം പറഞ്ഞു , വൈസ് . പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു , എല്‍ദോ വയനാട് , ഉമറലി അക്ബര്‍ , ഷിജു ബഷീര്‍ എന്നിവര്‍ സംസാരിച്ചു ,സജീര്‍ സമദ് നന്ദി പറഞ്ഞു .
നവാസ് ഒപ്പീസ്, ഫാറൂഖ് കോവല്‍ , ഖലീദ് വല്ലിയോട് , ശബ്ദനാന്‍ ടി വി എസ് , മെഹര്‍ , മുഹ്സിന് , ഷൈജു പച്ച എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു, മധുര വിതരണവും , ടീം അംഗങ്ങള്‍ക്ക് ആര്‍പ്പുവിളിച്ചും, ദേശിയ പതാക ഉയര്‍ത്തിയും ആഘോഷം ഗംഭീരമാക്കി .
സജിന്‍ നിഷാന്‍ ,ലാലു വര്‍ക്കി , റിജോഷ് കടലുണ്ടി , ബഷീര്‍ കരോളം, സുബി സജിന്‍ , വരുണ്‍ കണ്ണൂര്‍ ,വിജയകുമാര്‍ കായംകുളം , ഹുസൈന് എം എഫ് സി , ബാലഗോപാലന് , മജീദ് കരുനാഗപ്പള്ളി , നൗഫല്‍ , ലബൈബ്ബ് ഇ കെ , അന്‍വര്‍ സാദാത് , പ്രദീപ്കിച്ചു , ഫൈസല്‍ തമ്പലക്കോടന്‍ , ഷഫീഖ് വലിയ , നിസാര്‍ പള്ളികശേരി , ഹുസൈന് ഷാപ്പി , സൈദാലി , എം ഡി റാഫി , ഷിജു റഷീദ് , ജില്‍ജില്‍ മാളവന , അശോക് കൃഷ്ണ , മനു , അനില്‍ മുരളി , ബില്‍റു , ടിന്സന് മോന് , കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി .
വെസ്റ്റ്ഇന്‍ഡീസിലും , യു എസ് എയിലുമായി നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ടൂര്‍ണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് ടീം അംഗങ്ങള്‍ കാഴ്ചവെച്ചതെന്നും , ഒരു കളിപോലും തോല്‍ക്കാതെ
കൂട്ടായ്മയുടെ കരുത്തില്‍ ഇന്ത്യ നേടിയ വിശ്വ കിരീടനേട്ടത്തിന്റെ ഭാഗമായ എല്ലാ കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍ നേര്‍ന്നു,
1983 ലെയും 2011ലെയും ലേകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോഴും 2007 ലും 2024ലും ടി-ട്വന്റി ലോകകപ്പ് കിരീടനേട്ടത്തിലുമായി , നാലുതവണയും ഇന്ത്യന്‍ ടീമില്‍ മലയാളികള്‍ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് നമ്മുക്ക് ഏറെ സന്തോഷം നല്‍കുന്നതായും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.